ലെബനന്‍ : ഇസ്രായേലിനതിരായ ലബനന്റെ പ്രതിരോധങ്ങള്‍ക്ക് ഇറാന്‍ പ്രസിഡണ്ട് മഹമൂദ് അഹമ്മദീ നജാദിന്റെ പ്രശംസ. ലെബനന്‍ സന്ദര്‍ശനത്തിനിടെ ല്ബനന്‍ തലസ്ഥാനമായ ബ്രൂയിട്ടില്‍ ഹെസ്‌ബൊല്ല സംഘടിപ്പിച്ച റാലിയെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ വിധ്വംസ ശക്തികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലബനനെ മാതൃകയാക്കണമെന്ന് നജാദ് അഭിപ്രായപ്പെട്ടു. സുരക്ഷപ്രശ്‌നങ്ങളാല്‍ റാലിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ഹെസബുല്ല നേതാവ് ഹസ്സന്‍ നസ്സ്രരല്ല വീഡീയോ സംഭാഷണത്തില്‍ നജീദിയെ സ്വാഗതം ചെയ്തു.

ആദ്യ ലബനന്‍ സന്ദര്‍ശനത്തില്‍ നജാദ് ഇസ്രായേല്‍ പ്രശ്‌നത്തില്‍ ലബനനോടൊപ്പം നില്‍ക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ആ വാഗ്ദാനം നിലനിര്‍ത്തി.
നജാദിന് ഷിഹാമുസ്ലീങ്ങളില്‍ നിന്നും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.