ഓണം റിലീസായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലെ നായികയാണ് അഹാന കൃഷ്‌ന. ഞാന്‍ സ്റ്റീവ്‌ലോപ്പസിലൂടെ ചലച്ചിത്ര രംഗത്തെത്തിയ അഹാന മലയാളികള്‍ക്ക് സുപരിചിതനായ സിനിമാ- സീരിയല്‍ താരം കൃഷ്ണകുമാറിന്റെ മകളാണ്.

ഒരു കാലത്ത് മലയാളച്ചിത്രങ്ങളില്‍ നിറഞ്ഞു നിന്ന കൃഷ്ണകുമാര്‍ പിന്നീട് തമിഴിലേക്ക് ചേക്കേറിയെങ്കിലും പിന്നീട് അധികംവേഷങ്ങള്‍ താരത്തെ തേടിയെത്തിയിരുന്നില്ല. എന്നാലിപ്പോള്‍ കൃഷ്ണകുമാറിന്റെ മകള്‍ ചലച്ചിത്രലോകം കീഴടക്കിയിരിക്കുകയാണ്.


Also Read:‘കളിയാകുമ്പോ ജയിക്കും തോല്‍ക്കും എന്നാലും നമ്മളൊക്കെ ഒന്നല്ലേ’; താരങ്ങള്‍ക്ക് വീട്ടില്‍ വിരുന്നൊരുക്കി മലിംഗ


നിവിന്‍ പോളി ചിത്രമായ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യില്‍ താരത്തിന്റെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ വിജയ പ്രദര്‍ശനം തുടരുന്നതിനിടെ താരം തന്റെ പുരുഷസങ്കല്‍പ്പത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ‘പ്രണയവും ഞാനും’ എന്ന വിഷയത്തില്‍ താരം പ്രതികരിച്ചത്.

‘ചെറിയ ചില പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാലും ഇരുപത്തൊന്നു വയസേയുള്ളൂ എനിക്ക്. കരിയര്‍ മാത്രമേ ഇപ്പോള്‍ മനസിലുള്ളൂ. സിനിമയില്‍ എത്ര പ്രണയിക്കാം. എത്ര ബൈക്കില്‍ പോകാം. ലവ്, അറേഞ്ച്ഡ് എന്നതൊന്നും പ്രശ്‌നമല്ല. നല്ല സ്വഭാവമുള്ള പയ്യനാകണമെന്നേയുള്ളൂ. നല്ല പയ്യന്‍ എന്നാല്‍ വ്യക്തിത്വവും സത്യസന്ധതയുമുള്ളയാള്‍. സുന്ദരനാണെങ്കിലും സ്വഭാവം അലവലാതിയാണെങ്കില്‍ തീര്‍ന്നില്ലേ? താരം പറയുന്നു.


Dont Miss:‘കളിയാകുമ്പോ ജയിക്കും തോല്‍ക്കും എന്നാലും നമ്മളൊക്കെ ഒന്നല്ലേ’; താരങ്ങള്‍ക്ക് വീട്ടില്‍ വിരുന്നൊരുക്കി മലിംഗ


സൗന്ദര്യ സങ്കല്‍പ്പത്തെക്കുറിച്ച് പറയുന്ന താരം സൗന്ദര്യം എന്നാല്‍ മുഖം മാത്രമല്ല എന്നാണ് തന്റെ വിശ്വാസം എന്നാണ് പറയുന്നത്. സൗന്ദര്യത്തില്‍ ഫിറ്റ്‌നസും പ്രധാനമാണെന്നും താരം പറയുന്നു.