അഹമ്മദാബാദ്: ന്യൂസിലാന്‍ഡിനെതിരായ ആദ്യക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യഇന്നിംഗ്‌സില്‍ ഇന്ത്യ 487 റണ്‍സിന് പുറത്തായി. വാലറ്റക്കാരന്‍ ഹര്‍ഭജന്‍ സിംഗ് (69) ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി.

മികച്ച സ്‌കോര്‍ ലക്ഷ്യമിട്ട് രണ്ടാംദിനം കളിക്കാനിറങ്ങിയ ഇന്ത്യയെ നാലുവിക്കറ്റുവീഴ്ത്തിയ വെട്ടോറിയും മൂന്നുവിക്കറ്റു വീഴ്ത്തിയ ജിതന്‍ പട്ടേലും ചേര്‍ന്ന് മെരുക്കുകയായിരുന്നു. ഇന്ത്യക്കായി സച്ചിന്‍ 40, ലക്ഷ്മണ്‍ 40 എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ചു. റെയ്‌ന(3), ധോണി (10) എന്നിവര്‍ ബാറ്റിംഗില്‍ പരാജയമായി.