അഹമ്മദാബാദ്: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. സെഞ്ച്വറി നേടിയ വീരേന്ദ്ര സെവാഗിന്റെ (173) യും ദ്രാവിഡിന്റേയും (104) ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ മൂന്നുവിക്കറ്റിന് 329 റണ്‍സ് നേടിയിട്ടുണ്ട്. 13 റണ്‍സെടുത്ത് സച്ചിനും ഏഴു റണ്‍സെടുത്ത് ലക്ഷ്മണുമാണ് ക്രീസില്‍.

തന്റെ സ്വതസിദ്ധമായ ശൈലിയുള്ള ബാറ്റിംഗാണ് സെവാഗ് കാഴ്ച്ചവെച്ചത്. 24 ഫോറും ഒരുസിക്‌സറും സെവാഗ് നേടി. രണ്ടാംവിക്കറ്റില്‍ 237 റണ്‍സിന്റെ കൂട്ടുകെട്ടാണ് ദ്രാവിഡും സെവാഗും നേടിയത്. ഓപ്പണര്‍ ഗംഭീര്‍ 21 റണ്‍സെടുത്ത് പുറത്തായി.

കീവിസിനായി മാര്‍ട്ടിന്‍, റെയ്ഡര്‍,ക്യാപ്റ്റന്‍ വെട്ടോറി എന്നിവര്‍ ഓരോ വിക്കറ്റുവീതം വീഴ്ത്തി.