അഹമ്മദാബാദ്: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. സെഞ്ച്വറി നേടിയ വീരേന്ദ്ര സെവാഗിന്റെ (101)ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ടുകിട്ടുമ്പോള്‍ ഒരുവിക്കറ്റു നഷ്ടത്തില്‍ 149 റണ്‍സെടുത്തിട്ടുണ്ട്.

തന്റെ 22ാം ടെസ്റ്റ് സെഞ്ച്വറിയാണ് സെവാഗ് നേടിയത്. ഇതോടെ ഈവര്‍ഷം സെവാഗ് ടെസ്റ്റില്‍ 10,00 റണ്‍സ് പിന്നിട്ടു. 20 റണ്‍സോടെ ദ്രാവിഡാണ് ക്രീസിലുള്ളത്. 21 റണ്‍സെടുത്ത ഗംഭീറിനെ റെയ്ഡര്‍ ക്ലീന്‍ബോള്‍ഡാക്കുകയായിരുന്നു.