എഡിറ്റര്‍
എഡിറ്റര്‍
അമല്‍ നീരദിന്റെ നായകനാവാന്‍ ഫഹദ്
എഡിറ്റര്‍
Saturday 11th January 2014 1:14am

fahad-fazzil-2

മലയാളത്തില്‍ വ്യത്യസ്തമായ ആക്ഷന്‍ തരംഗം സൃഷ്ടിച്ച സംവിധായകനാണ് അമല്‍ നീരദ്.

ബിഗ് ബി എന്ന മമ്മൂട്ടി ചിത്രവും സാഗര്‍ ഏലിയാസ് ജാക്കി എന്ന മോഹന്‍ലാല്‍ ചിത്രവും മലയാളിയുടെ ആക്ഷന്‍ ചിത്രങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകളെയെല്ലാം  പൊളിച്ചെഴുതുന്നതായിരുന്നു.

അമല്‍ നീരദിന്റെ പുതിയ ചിത്രത്തില്‍ നായകനാവുന്നത് ന്യൂജനറേഷന്‍ നായകനെന്നറിയപ്പെടുന്ന മലയാളിയുടെ സ്വന്തം ഫഹദ് ഫാസിലാണ്.

എന്നാല്‍ ഈ ചിത്രത്തിനു മുമ്പ് മമ്മൂട്ടിയെ നായകനാക്കി മറ്റൊരു അമല്‍ നീരദ് ചിത്രം കൂടി വരുന്നുണ്ടെന്നുള്ള അഭ്യൂഹവുമുണ്ട്.

ഫഹദിനെ നായകനാക്കിയുള്ള ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രമാണെന്നാണ് കേള്‍വി. ലാല്‍ ആയിരിയ്ക്കും ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുക.

എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

Advertisement