എഡിറ്റര്‍
എഡിറ്റര്‍
കര്‍ഷകര്‍ വെടിയേറ്റു വീഴുമ്പോള്‍ യോഗാഭ്യാസവുമായി കേന്ദ്രകൃഷിമന്ത്രി; കര്‍ഷക പ്രശ്‌നത്തേക്കുറിച്ച് ചോദിച്ചപ്പോള്‍ യോഗ ചെയ്യാന്‍ നിര്‍ദ്ദേശം
എഡിറ്റര്‍
Friday 9th June 2017 8:35am


പാറ്റ്ന: രാജ്യം കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളിലൊന്ന് മധ്യപ്രദേശില്‍ കര്‍ഷപ്രക്ഷോഭത്തിന് നേരെ നടന്ന പൊലീസ് വെടിവെപ്പിനെ കുറിച്ചായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പ്രധാനപ്പെട്ട പ്രതികരണങ്ങളൊന്നും കേന്ദ്രകൃഷി മന്ത്രിയോ സര്‍ക്കാരോ നടത്തുകയുണ്ടായില്ല. ആദ്യം പൊലീസ് വെടിവെയ്പ്പ് നിഷേധിച്ച മധ്യപ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പൊലീസ് തന്നെയാണ് വെടിവെച്ചതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.


Also read ബി.ജെ.പിയ്ക്ക് തിരിച്ചടിയായി കശാപ്പ് നിരോധനം; മേഘാലയയില്‍ പാര്‍ട്ടിയില്‍ കൂട്ട രാജി; നേതാക്കള്‍ക്ക് പിന്നാലെ പാര്‍ട്ടി വിട്ടത് 5000ത്തിലേറെ പേര്‍


കര്‍ഷക പ്രക്ഷോഭ സ്ഥലം രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുകയും പൊലീസ് അറസ്റ്റ് ചെയ്യുകയും തുടങ്ങിയ സംഭവ വികാസങ്ങള്‍ നടക്കുമ്പോള്‍ ബിഹാറിലെ മൊതിഹാരിയില്‍ യോഗ ഗുരു ബാബാ രാംദേവ് നടത്തുന്ന യോഗ ക്യാമ്പില്‍ പങ്കെടുക്കുകയായിരുന്ന മന്ത്രി. കര്‍ഷകപ്രക്ഷോഭം പടരുന്നതിനിടെ കൃഷി മന്ത്രി യോഗ ക്യാമ്പില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് രാധാമോഹന്‍ സിങ്ങിന്റെ വിവാദപ്രതികരണവും വരുന്നത്.


Dont miss ഗോസംരക്ഷക വേഷമണിഞ്ഞ് ബി.ജെ.പിക്കാരും; വീടുകളില്‍ നിന്ന് വാങ്ങിയ പശുക്കളുമായി പോയ വാഹനം ബി.ജെ.പിക്കാര്‍ തടഞ്ഞത് പത്തനംതിട്ടയില്‍


ഇന്നലെ കര്‍ഷക പ്രക്ഷോഭ മേഖലയിലെത്തിയപ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉദയ്പൂരിലെത്തിയ രാഹുല്‍ ഗാന്ധിയെ മന്‍ദ്സോറിലെത്തുന്നതിന് മുമ്പാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

Advertisement