എഡിറ്റര്‍
എഡിറ്റര്‍
‘കര്‍ഷകരുടെ കടം തള്ളലൊന്നും നമ്മുടെ കടമയല്ലേ..’; സര്‍ക്കാരിന് കര്‍ഷകരുടെ വായ്പ എഴുതി തള്ളാന്‍ നീക്കമില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി
എഡിറ്റര്‍
Monday 22nd May 2017 9:43pm


ന്യൂദല്‍ഹി: കര്‍ഷക വായ്പ എഴുതി തള്ളാനുള്ള നീക്കം സര്‍ക്കാരിനില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ്. എന്‍.ഡി.എ സര്‍ക്കാര്‍ കര്‍ഷകരുടെ ശാക്തീകരണത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്നും വിവിധ പദ്ധതികളിലൂടെ കര്‍ഷക നിക്ഷേപം വര്‍ദ്ധിപ്പിക്കാനാണ് നീക്കമെന്നും രാധാ സിങ് പറഞ്ഞു.


Dont miss കാശ്മീരില്‍ ജീപ്പിനു മുന്നില്‍ യുവാവിനെ കെട്ടിയിട്ട മേജര്‍ക്ക് സൈനിക ബഹുമതി


കര്‍ഷകരുടെ കടം എഴുതി തള്ളിയത് കൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിക്കുകയില്ല. അതു കൊണ്ട് തന്നെ വിവിധ പദ്ധതികളില്‍ അവരെ കൊണ്ട് നിക്ഷേപം നടത്തിച്ച് അവരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കാര്‍ഷിക ഉദ്പാദനം വര്‍ധിപ്പിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ മന്ത്രി കൃഷിയുടെ ഉദ്പാദന ചെലവ് കുറക്കുന്നതിലും കര്‍ഷകര്‍ക്ക് സൗകര്യം ഒരുക്കി നല്‍കുന്നതിലുമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. കര്‍ഷക വായ്പ എഴുതി തള്ളാനുള്ള യു.പി സര്‍ക്കാരിന്റെ തീരുമാനത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കര്‍ഷകരെ പണമിടപാടില്‍ നിന്നും രക്ഷിക്കുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി.


Dont miss കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ബംഗാളില്‍ ഇടുത് പ്രതിഷേധം; സമരക്കാരും പൊലീസും തമ്മില്‍ വന്‍ ഏറ്റുമുട്ടല്‍ 


കാര്‍ഷിക ലോണ്‍ എഴുതി തള്ളാന്‍ കോടികള്‍ ചിലവാക്കേണ്ടി വരുന്നതോടെ ജലസേചന പദ്ധതികള്‍ അടക്കമുള്ള കാര്‍ഷിക പദ്ധതികളാണ് മുടങ്ങുന്നതെന്നും ഇത് പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് പറഞ്ഞ മന്ത്രി 2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനത്തില്‍ മാറ്റമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Advertisement