Categories

Headlines

ലൈംഗിക പീഡനശ്രമം: കാര്‍ഷിക സര്‍വ്വകലാശാലാ മേധാവിക്ക് സസ്‌പെന്‍ഷന്‍

k.a.u

തൃശ്ശൂര്‍: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിച്ചെന്ന പരാതിയില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല കമ്മ്യൂണിക്കേഷന്‍ സെന്റര്‍ നേധാവിയെ സസ്പന്റ് ചെയ്തു. വനിതാ അസോസിയേറ്റ് പ്രൊഫസറെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് വകുപ്പ് മേധാവി ഡോ. എ.എം. രഞ്ജിത്തിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

പരാതിയില്‍ സര്‍വകലാശാലയിലെ വനിതാ പരാതി പരിഹാര സെല്ലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മേയ് 30നാണ് പരാതിക്കാരി സര്‍വകലാശാലയ്ക്ക് പരാതി നല്കിയത്. ഡോ. സുമ പൗലോസ് ചെയര്‍പേഴ്‌സണായുള്ള അംഞ്ചംഗ സെല്ലിന്റെ റിപ്പോര്‍ട്ട് ജൂണ്‍ 28ന് സമര്‍പ്പിച്ചിരുന്നെങ്കിലും വൈസ്ചാന്‍സലര്‍ നടപടി എടുക്കാതിരുന്നത് പ്രതിഷേധങ്ള്‍ക്കിടയാക്കിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ തീര്‍ത്തും നിയമവിധേയമായാണ് സര്‍വകലാശാല പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് രജിസ്ട്രാര്‍ വ്യക്തമാക്കി. സ്ത്രീ ജീവനക്കാരുടെ സംരക്ഷണത്തിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ചൊവ്വാഴ്ച്ചയാണ് രജിസ്ട്രാര്‍ നടപടിക്ക് ഉത്തരവിട്ടത്.

നിയമനടപടിയെടുക്കാന്‍ വൈകിയെന്ന് ആക്ഷേപം

പീഡനമുണ്ടായതിനെ തുടര്‍ന്ന് 2013 നവംബര്‍ മുതല്‍ തന്നെ ഡോ. എ.എം. രഞ്ജിത്ത് നിരന്തരമായി തന്നെ എല്ലാ വിധത്തിലും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു വനിതാ അസ്സോസിയേറ്റ് പ്രഫസറുടെ പരാതി. സര്‍വ്വകലാശാല വി.സി., രജിസ്ട്രാര്‍, എസ്റ്റന്‍ഷന്‍ ഡയറക്ടര്‍ മുതലായവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും ഒരു നടപടിയും അന്ന് സ്വീകരിച്ചിരുന്നില്ല. സ്ത്രീപീഡന പരാതികള്‍ പോലീസ് അധികൃതര്‍ക്ക് കൈമാറണമെന്നാണ് നിയമം. എന്നാല്‍ അതും നടപ്പാക്കപ്പെട്ടിട്ടില്ല. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുകയും കടുത്ത സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായതിനും ശേഷമാണ് ഇപ്പോഴത്തെ നടപടി പോലും ഉണ്ടായിട്ടുള്ളതെന്നും ആക്ഷേപമുണ്ട്.നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; ഇനി ഇവിടേക്ക് തിരിച്ചുവരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയയില്‍ തീവ്രദേശീയ വാദികള്‍

ന്യൂദല്‍ഹി: ട്രോളുകാരുടെ ആക്രമണത്തിന് മിക്കപ്പോഴും ഇരയാകുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പലപ്പോഴും പ്രിയങ്ക ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളാണ് പ്രിയങ്കയെ ആക്രമിക്കാനായി സദാചാരക്കാര്‍ ഉപയോഗിക്കാറ്.ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഷോള്‍ ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന്റെ പേരിലാണ് ഇത്തവണ സൈബര്‍ ആക്രമണത്തിന് പ്

സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ പിണറായിയുടെ ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ ഗൂഢാലോചന നടന്നെന്ന് സുരേന്ദ്രന്‍; കളക്ടര്‍ക്കും എസ്.പിക്കും ഉന്നതനുമെതിരെ കേസെടുക്കണമെന്നും ആവശ്യം

തിരുവനന്തപുരം: പാലക്കാട് സ്‌കൂളില്‍ ചട്ടംലംഘിച്ച് പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.പതാകയുയര്‍ത്തിയതിന്റെ പേരില്‍ കേസ്സെടുക്കേണ്ടത് മോഹന്‍ ഭഗവതിനെതിരെയല്ലെന്നും സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണെന്നും കെ

കയ്യേറ്റ ആരോപണം; തോമസ് ചാണ്ടിയേയും അന്‍വറിനേയും ശക്തമായി പിന്തുണച്ച് പിണറായി: ഒരു സെന്റ് ഭൂമി കൈയേറിയതെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെക്കാമെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണവും നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരായ ആരോപണവും നിയമസഭയെ പ്രക്ഷുബ്ധമാക്കി.വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കുകയായിരുന്നു. പ്രതിപക്ഷത്തുനിന്ന് വി.ടി ബല്‍റാം എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.എല്ലാവര്‍ക്കുമൊപ്പമുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ തോമസ് ചാണ്ട