എഡിറ്റര്‍
എഡിറ്റര്‍
ആറന്മുള:കെ.ജി.എസ് ഗ്രൂപ്പുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണ ചട്ടങ്ങള്‍ ലംഘിച്ച്
എഡിറ്റര്‍
Wednesday 29th January 2014 8:11am

aranmula-airport

ആറന്മുള: ആറന്‍മുള വിമാനത്താവളനിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കെ.ജി.എസ് ഗ്രൂപ്പുമായി ഉണ്ടാക്കിയ ധാരണ ചട്ടങ്ങള്‍ ലംഘിച്ച്. ഭൂമി കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടാക്കിയ ധാരണകള്‍ ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നു.

നിയമസഭയില്‍ രേഖാമൂലം ചോദ്യത്തിന് മറുപടി പറയവേ റെവന്യു മന്ത്രി അടൂര്‍ പ്രകാശ് ആണ് സര്‍ക്കാരിന്റെ ചട്ടവിരുദ്ധമായ ധാരണയെക്കുറിച്ച് വ്യക്തമാക്കിയത്.

സര്‍ക്കാര്‍ ഭൂമി മറ്റ് സ്ഥാപനങ്ങളുടെ ഭൂമിയുമായി കൈമാറ്റം ചെയ്യാന്‍ നിയമവ്യവസ്ഥയില്ലെന്ന് രേഖാമൂലം മന്ത്രി മറുപടി നല്‍കി. ഇതുപ്രകാരം 2013 നവംബര്‍ 20ന്  മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കൈക്കൊണ്ട തീരുമാനം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.

സ്വകാര്യ ആവശ്യങ്ങള്‍ക്ക് മിച്ചഭൂമി നല്‍കാന്‍ കേരള ഭൂപരിഷ്‌കരണ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും മന്ത്രി മറുപടി നല്‍കവേ വ്യക്തമാക്കി.

റെവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാരിന്റെ പൊതുആവശ്യങ്ങള്‍ക്ക് ലഭ്യമായ ഭൂമി സൗജന്യമായി നല്‍കുന്നത് സര്‍ക്കാര്‍ അധിഷ്ഠിത വകുപ്പുകള്‍ക്ക് മാത്രമാണ്.

ഭൂമിയുടെ വിപണിവില ഈടാക്കി ഉപാധികളോടെ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള കൈമാറ്റത്തിലൂടെ ഭൂമിയുടെ കൈവശാവകാശവും ഉപയോഗവും മാത്രമേ കൈമാറ്റം ചെയ്യപ്പെടൂ, ഭൂമി സര്‍ക്കാര്‍ ഭൂമിയായി തന്നെ നിലനില്‍ക്കും.

കൈമാറ്റവ്യവസ്ഥകള്‍ ലംഘിക്കപ്പെടുന്ന ഭൂമി ലാന്‍ഡ് റെവന്യൂ വകുപ്പുകളുടെ രേഖകള്‍പ്രകാരം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയായി നിലനില്‍ക്കും. ഇത്തരം ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

Advertisement