Categories

ടി.പി വധക്കേസ് വിധി: കാരാട്ടിന്റെ അഭിപ്രായം തനിക്കുമെന്നു വി എസ്

v.s-achuthanandan

തിരുവനന്തപുരം: ടി.പി വധക്കേസില്‍ പാര്‍ട്ടിനേതാക്കളെ കുറ്റക്കാരായി കണ്ടെത്തിയ സംഭവത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിലപാടു തന്നെയാണ് തനിക്കുമെന്നും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദന്‍. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടി.പി വധക്കേസില്‍ പാര്‍ട്ടിക്കാര്‍ക്കെതിരായ നടപടി സംസ്ഥാന ഘടകം തീരുമാനിക്കുമെന്നായിരുന്നു പ്രകാശ് കാരാട്ട് പറഞ്ഞത്.

ടി.പി വധത്തിലെ കോടതി വിധി സി.പി.ഐ.എമ്മിനെ പൂര്‍ണമായി കുറ്റവിമുക്തമാക്കുന്നതാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്നലെ പ്രസ്താവിച്ചിരുന്നു.

‘ടി.പി കൊലചെയ്യപ്പെട്ടത് നിര്‍ഭാഗ്യകരമാണെന്നും പാര്‍ട്ടിക്ക് അതില്‍ പങ്കില്ലെന്നും സി.പി.ഐ.എം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

ടി.പി കേസില്‍ പാര്‍ട്ടിയുടെ പ്രധാന സഖാവായ മോഹനന്‍ മാഷെ കാണിച്ചായിരുന്നു സി.പി.ഐ.എമ്മിനെ പലരും ഈ കേസില്‍ പ്രതിയാക്കിയത്. എന്നാല്‍ മോഹനന്‍മാഷ് കുറ്റക്കാരനല്ലെന്ന് കണ്ട് ഇപ്പോള്‍ കോടതി വെറുതെ വിട്ടു.

ഇതിലൂടെ സി.പി.ഐ.എമ്മിനെതിരായി കോണ്‍ഗ്രസ് നടത്തിയ അതിനീചമായ ആരോപണമാണ് തകര്‍ന്നിരിക്കുന്നത്. കോടതി സി.പി.ഐ.എമ്മിനെ പൂര്‍ണമായി കേസില്‍ നിന്നും കുറ്റവിമുക്തനാക്കി’ പിണറായി പറഞ്ഞിരുന്നു.

എന്നാല്‍ ഇതില്‍ പി.കെ കുഞ്ഞനന്തന്‍ ശിക്ഷിക്കപ്പെട്ടത് അപലപനീയമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.



തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ സൈബര്‍ സഖാക്കള്‍.ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം.കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രമായ