ബാലസോര്‍: അണ്വായുധ ശേഷിയുള്ള അഗ്‌നി-1 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ ബാലസോര്‍ തീരത്തിനടുത്തു വീലര്‍ ദ്വീപിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നു രാവിലെ 9.25ന് ആയിരുന്നു പരീക്ഷണം.

ഇന്ത്യന്‍ സൈന്യത്തിന്റെ സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡ് മിസൈല്‍ പരീക്ഷിച്ചത്. 700 കിലോമീറ്റര്‍ പരിധിയുള്ള മിസൈലിന് 12 ടണ്‍ ഭാരവും 15 മീറ്റര്‍ നീളവുമുണ്ട്. 1,000 കിലോ വരെ ഭാരം വഹിക്കാന്‍ ഇതിന് സാധിക്കും.

കരസേനയുടെ പരിശീലനത്തിന്റെ ഭാഗമായിട്ടായിരുന്നു 700 കിലോമീറ്റര്‍ പരിധിയുള്ള ഭൂതല മിസൈലിന്റെ വിക്ഷേപണം.

അഗ്നി-1 അഡ്വാന്‍സ് സിസ്റ്റംസ് ലബോറട്ടറിയിലും (ASL), പ്രധാന മിസൈല്‍ പ്രതിരോധവകുപ്പുമായി ചേര്‍ന്ന് വിവിധ ലബോറട്ടറികളിലുമാണ് വികസിപ്പിച്ചെടുത്തത്.

Malayalam News
Kerala News in English