ന്യൂദല്‍ഹി: ഇന്ത്യയുടെ ഭൂതല ബാലിസ്റ്റിക് മിസൈലായ ‘അഗ്‌നി2’ മിസൈല്‍ പരീക്ഷിച്ചു. ഒഡിഷ തീരത്തിനടുത്തുള്ള വീലര്‍ ദ്വീപില്‍ നിന്നായിരുന്നു പരീക്ഷണം.

Ads By Google

ഒരു ടണ്‍ ഭാരമുള്ള ആണവായുധവും വഹിച്ച് 2500 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ ശേഷിയുള്ളതാണ് അഗ്‌നി2 മിസൈല്‍. പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ച ഈ മിസൈല്‍ ഇതിനകം കരസേനയുടെ ശേഖരത്തില്‍ ഉള്‍പ്പെടുത്തിയതാണ്.

ആണവായുധം വഹിക്കുന്ന മിസൈലുകള്‍ പ്രയോഗിക്കാന്‍ അധികാരമുള്ള സേനാകമാന്‍ഡിന്റെ നേതൃത്വത്തിലാണ് പരീക്ഷണം നടത്തിയത്. ഖരഇന്ധനം ഉപയോഗിക്കുന്ന മിസൈലിന് 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമാണ് ഉള്ളത്.

പരീക്ഷണം വിജയകരമായിരുന്നെന്നും എല്ലാ ലക്ഷ്യങ്ങളും ഭേദിച്ചതായും ഇന്റഗ്രേറ്റഡ് ടെസ്റ്റ് ലോഞ്ച് ഡയറക്ടര്‍ എം.വി.കെ.വി പ്രസാദ് വ്യക്തമാക്കി.