Agni-I ഭുവനേശ്വര്‍ : ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള ഭൂതല മിസൈല്‍ അഗ്‌നി 1 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒറീസ തീരത്തിനു 100 മീറ്റര്‍ അകലെ വീലര്‍ ദ്വീപില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് പരീക്ഷണം നടന്നത്. 700 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലാണ് അഗ്‌നി 1.

തിരിച്ച് അന്തരീക്ഷത്തിലേക്കുള്ള ഉപരിതല മിസൈലിന്റെ പ്രവേശനം വിജയമായിരുന്നുവെന്ന് ടെസ്റ്റ് റെയ്ഞ്ച് ഡയറക്ടര്‍ എസ് പി ഡാഷ് പറഞ്ഞു. അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള പൃഥ്വി രണ്ട്, ധനുഷ് എന്നീ മിസൈലുകള്‍ സൈന്യം ശനിയാഴ്ച വിജയകരമായി പരീക്ഷിച്ചിരുന്നു.