എഡിറ്റര്‍
എഡിറ്റര്‍
അഗ്നി-5 വിജയകരമായി പരീക്ഷിച്ചു
എഡിറ്റര്‍
Thursday 19th April 2012 9:13am

ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യ ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു. ഇന്നലെ നടത്താനിരുന്ന വിക്ഷേപണം മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഒഡീഷ തീരത്തിന് സമീപം വീലര്‍ ദ്വീപില്‍ നിന്ന് രാവിലെ 8 മണിയോടെയാണ് അഗ്നി-5 പരീക്ഷണാടിസ്ഥാനത്തില്‍ വിജയകരമായി വിക്ഷേപിച്ചത്.

11 ക്വിന്റല്‍ യുദ്ധ സാമഗ്രികള്‍ വഹിക്കാവുന്ന അഗ്നി-5 ഖര ഇന്ധനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് 17.5 മീറ്റര്‍ നീളവും, 50 ടണ്‍ ഭാരവും ഉണ്ട്. വ്യത്യസ്ത ലക്ഷ്യസ്ഥാനത്തേക്ക് ഒരേ സമയം ഒരു ടണ്‍ ആണവായുധങ്ങള്‍ വര്‍ഷിക്കാം എന്നതാണ് അഗ്നി-5 ന്റെ മുഖ്യ ആകര്‍ഷണം.

സൈനിയ ഉദ്യോഗസ്ഥരുടെയും മിസൈനലിന്റെ നിര്‍മാണത്തില്‍ പങ്കാളികളായ മറ്റ് ഏജന്‍സികളുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. യു.എസ്, ഫ്രാന്‍സ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേ ഇന്റര്‍ കോണ്‍ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകള്‍ സ്വന്തമായുള്ളൂ.

Advertisement