എഡിറ്റര്‍
എഡിറ്റര്‍
അഗ്നി-4 മിസൈല്‍: രണ്ടാം വട്ട വിക്ഷേപണവും വിജയകരം
എഡിറ്റര്‍
Wednesday 19th September 2012 12:00pm

ഭുവനേശ്വര്‍:  ഇന്ത്യയുടെ അഗ്നി -4 മിസൈല്‍ രണ്ടാം വട്ടവും വിജയകരമായി വിക്ഷേപിച്ചതായി പ്രോജക്ട് ഡയറക്ടര്‍ ടെസി തോമസ്. രാവിലെ 11.30 ന് ഒഡീഷയിലെ വീലര്‍ ദ്വീപില്‍ ആയിരുന്നു വിക്ഷേപണം.

Ads By Google

അഗ്നി 4 ന്റെ പരീക്ഷണം ഇനി ഒരു തവണ കൂടി ഉണ്ടായേക്കും. അതിന് ശേഷമേ സാങ്കേതിക വിദ്യ പ്രതിരോധ വകുപ്പിന് കൈമാറുകയുള്ളൂ. അഗ്നി 4 ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും വിക്ഷേപണത്തിന് സാങ്കേതികമായ തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ടെസി തോമസ് പറഞ്ഞു.

ഇതിന് മുന്‍പ് കഴിഞ്ഞ നവംബര്‍ 15നാണ് അഗ്നി -4 മിസൈല്‍ പരീക്ഷണം നടത്തിയത്. ആദ്യ പരീക്ഷണം 2010ലായിരുന്നു. 4,000 കിലോമീറ്ററാണ് ദൂരപരിധി. 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുള്ള അഗ്നി -4ന് ഒരു ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്.

Advertisement