Categories

അഗ്നി 2 പ്ലസ് പരീക്ഷണം പരാജയപ്പെട്ടു

ഭുവനേശ്വര്‍: ആണവശേഷിയുള്ള മധ്യദൂര മിസൈലായ അഗ്നി-2 പ്ലസിന്റെ പരീക്ഷണം പരാജയപ്പെട്ടു. ഒറീസയിലെ വീലര്‍ ദ്വീപില്‍ നിന്നുമാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്.2,500 -3,000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തെ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണ് അഗ്നി-2പ്ലസ്.

1999 ഏപ്രിലില്‍ ആണ് അഗ്നി2 ആദ്യമായി പരീക്ഷിച്ചത്. 2001ല്‍ രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ നടന്നു. 2009മെയിലും നവംബറിലും പരീക്ഷണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ 2010മെയില്‍ നടത്തിയ മിസൈല്‍ പരീക്ഷണം മാത്രമാണ് വിജയിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.