എഡിറ്റര്‍
എഡിറ്റര്‍
തിരുവന്തപുരത്ത് വീണ്ടും മോഷണം
എഡിറ്റര്‍
Sunday 27th January 2013 9:57am

തിരുവന്തപുരം: ഒരാഴ്ചക്കിടെ തിരുവനന്തപുരത്ത് വീണ്ടും മോഷണം. മൂന്നാം തവണയാണ് തലസ്ഥാന നഗരിയില്‍ മോഷണം നടക്കുന്നത്. തിരുവന്തപുരം നഗരത്തിലെ ബേക്കറി ജംഗ്ഷനിലാണ് മോഷണം നടന്നത്.

Ads By Google

ഡോ. കെ മുഹമ്മദ് ഷരീഫിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം  നടന്നത്. 20 പവന്‍ സ്വര്‍ണ്ണവും  പണവുമാണ് മോഷണം പോയതെന്ന് വീട്ടുടമ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി വീട്ടുകാര്‍ സ്ഥലത്ത് ഇല്ലായിരുന്നു. ഇന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ തിരിച്ചെത്തിയ ഇവര്‍ പുറക് വശത്തെ വാതില്‍ തുറന്ന കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കമ്പിപാര വെച്ച് കുത്തി തുറന്നാണ് മോഷണം നടത്തിയതെന്ന് പോലീസിന്റെ പ്രാഥമിക നിഗമനത്തില്‍ പറഞ്ഞു.

Advertisement