എഡിറ്റര്‍
എഡിറ്റര്‍
വാളയാറില്‍ വീണ്ടും ബലാത്സംഗം: 20 കാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
എഡിറ്റര്‍
Thursday 9th March 2017 9:23am

പാലക്കാട്: വാളയാറില്‍ മറ്റൊരു പെണ്‍കുട്ടി കൂടി ബലാത്സംഗത്തിന് ഇരയായി. വിഷം കഴിച്ച് അവശ നിലയിലായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു. സംഭവത്തില്‍ അയല്‍വാസിയായ രതീഷ് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ ദിവസം വാളയാറില്‍ ഒന്‍പത് വയസുകാരി ആത്മഹത്യ ചെയ്ത സംഭവം വിവാദമായിരിക്കെയാണ് മറ്റൊരു സംഭവം കൂടി വാളയാറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വാളയാറില്‍ മാസങ്ങളുടെ വ്യത്യാസത്തിലായിരുന്നു സഹോദരിമാരുടെ മരണം.

വാളയാറില്‍ ആദ്യ പെണ്‍കുട്ടിയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം സംബന്ധിച്ച് സൂചനയുണ്ടായിട്ടും പൊലീസ് അന്വേഷിച്ചിരുന്നില്ല. മനോവിഷമം മൂലം കുട്ടി ആത്മഹത്യചെയ്തതാണെന്നാണ് പൊലീസ് എഫ്‌ഐആര്‍.

ആത്മഹത്യയാണെന്ന നിഗമനത്തില്‍ ആദ്യമേ എത്തിയ പൊലീസ് കേസില്‍ കൃത്യമായ അന്വേഷണം നടത്താതെ അവസാനിപ്പിക്കുകയായിരുന്നു. മൊഴികള്‍ പോലും കൃത്യമായി പരിഗണിക്കാതെയായിരുന്നു അന്വേഷണം അവസാനിപ്പിച്ചത്.


Dont Miss ശിവസേനയുടെ സദാചാര ഗുണ്ടായിസം നോക്കിനിന്ന സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു; എട്ട് പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം


നിലവില്‍ ഇവരുടെ ബന്ധുവും അയല്‍ക്കാരനും പോലീസ് കസ്റ്റഡിയിലുണ്ട്. ഇവര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതികളില്‍ ഒരാളുടെ കയ്യില്‍ നിന്ന് കുട്ടികളുടെ ചിത്രങ്ങള്‍ കണ്ടെടുത്തു.

ബന്ധു മൂത്തകുട്ടിയെ നേരത്തെ പലവട്ടം പീഡിപ്പിച്ചതായി പെണ്‍കുട്ടി കുട്ടികളുടെ അമ്മ മൊഴി നല്‍കിയിരുന്നു.

രണ്ടുമാസം മുമ്പ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ 11 വയസുള്ള മൂത്തപെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടായിട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്ന സൂചനയുണ്ടായിട്ടും മനോവിഷമം മൂലം ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തിലേക്ക് എത്തിയാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്.

ഇതിന് പിന്നാലെയാണ് മാര്‍ച്ച് നാലിന് സമാനമായ രീതിയില്‍ ഒമ്പതുവയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസിന്റെ ജാഗ്രത കുറവും വീഴ്ചയുമാണ് രണ്ടാമത്തെ മരണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന ആരോപണമാണ് ഉയരുന്നത്.
കൊലപാതക സാധ്യതയും ചൂണ്ടികാണിക്കപ്പെടുന്നു.

Advertisement