എഡിറ്റര്‍
എഡിറ്റര്‍
നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണ വേട്ട; മൂന്ന് കിലോ സ്വര്‍ണം പിടികൂടി
എഡിറ്റര്‍
Sunday 24th November 2013 2:43pm

gold

കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വീണ്ടും സ്വര്‍ണ വേട്ട. മൂന്ന് കിലോ സ്വര്‍ണമാണ് ഇന്ന് പിടികൂടിയത്. ശ്രീലങ്കന്‍ എയര്‍വെയ്‌സില്‍ വന്ന യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

വിദേശ യാത്രക്കാരെ സ്വര്‍ണക്കടത്തിനായി ഉപയോഗിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്. പരിശോധന ഇപ്പോഴും തുടരുകയാണ്.

40 അംഗ സംഘത്തെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. 24 പുരുഷന്‍മാരും 16 സ്ത്രീകളുമാണ് സംഘത്തില്‍ ഉള്‍പ്പെടുന്നത്. സന്ദര്‍ശക വിസയില്‍ എത്തിയവരാണിവര്‍.

തിങ്കളാഴ്ച്ച തിരിച്ചു പോകാനുള്ള സന്ദര്‍ശക വിസയായിരുന്നു യാത്രക്കാരുടെ കൈവശമുണ്ടായിരുന്നത്. സംഘത്തിലെ ഒരു പുരുഷനില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്.

കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി ഷഹബാസ് സ്വര്‍ണക്കടത്തിന് പിന്നില്‍ ഭരണകക്ഷിയില്‍ പെട്ട നേതാവിനും പങ്കുള്ളതായി മൊഴി നല്‍കിയിരുന്നു.

സ്വര്‍ണക്കടത്തിന് പിന്നിലെ സാമ്പത്തികസ്രോതസ് കോഴിക്കോട് കൊടുവള്ളിയിലെ ഭരണകക്ഷിയില്‍ പെട്ട നേതാവാണെന്നാണ് ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സിന് (ഡി.ആര്‍.ഐ) നല്‍കിയ മൊഴിയില്‍  വ്യക്തമാക്കിയിരിക്കുന്നത്.

Advertisement