എഡിറ്റര്‍
എഡിറ്റര്‍
കാതിന് കുളിരേകാന്‍ ബാബുരാജ് സംഗീതം വീണ്ടും
എഡിറ്റര്‍
Friday 4th January 2013 10:42am

ബാബുരാജ് മാസ്മരിക സംഗീതം വീണ്ടും ആസ്വാദകരിലേക്ക്. പ്രശസ്ത ഛായാഗ്രാഹകന്‍ രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലെ ബാബുരാജ് സംഗീതം വീണ്ടുമെത്തുന്നത്.

1973 ല്‍ പുറത്തിറങ്ങിയ ‘ചുഴി’ എന്ന ചിത്രത്തില്‍ സലാം കാശ്ശേരി പാടി അഭിനയിച്ച ‘കണ്ണ് രണ്ട് കണ്ണ്’ എന്ന ഗാനമാണ് വീണ്ടും പാടിയെത്തിയിരിക്കുന്നത്. ഇന്ന് പുറത്തിറങ്ങുന്ന അന്നയും റസൂലിലെ ഈ ഗാനം ഇതിനോടകം തന്നെ ആസ്വാദകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Ads By Google

40 വര്‍ഷം മുമ്പ് മെഹബൂബ് പാടിയ പാട്ടിന് പുതുശബ്ദം നല്‍കുന്നത് ഷഹബാസ് അമന്‍ ആണ്. സാഹിത്യകാരനും തിരക്കഥാകൃത്തുമായ സന്തോഷ് എച്ചിക്കാനമാണ് അന്നയും രസൂലിനും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

റസൂല്‍ എന്ന മുസ്‌ലിം യുവാവിനെ ഫഹദ് ഫാസില്‍ അവതരിപ്പിക്കുമ്പോള്‍ ലത്തീന്‍ കത്തോലിക്ക യുവതിയായ അന്നയായി എത്തുന്നത് ആന്‍ഡ്രിയ ജെറിമിയയാണ്. രഞ്ജിത്ത്, ആഷിക് അബു, ബാലചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Advertisement