മലപ്പുറം:തിരൂര്‍ കൊടിഞ്ഞിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിപിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍.ആലത്തിയൂര്‍ സ്വദേശി സാബിനൂര്‍ , തിരൂര്‍ സ്വദേശി സിദ്ദിഖ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ രണ്ടു പേരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഗൂഢാലോചന കുറ്റത്തിന് നേരത്തെ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്.

ആഗസ്റ്റ് 25ന് രാവിലെ ഏഴുമണിയോടെയാണ് തിരൂര്‍ ബി.പി അങ്ങാടി പുളിഞ്ചോട്ടിലെ റോഡരികില്‍ വിപിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട് വിപിന്‍


Also read ടൈം മാഗസില്‍ വോട്ടെടുപ്പില്‍ മോദിക്ക് വട്ടപൂജ്യം; ലോക നേതാക്കളില്‍ ആദ്യ നൂറിലും മോദിക്ക് ഇടമില്ല


ഇസലാം മതം സ്വീകരിച്ചതിനാണ് ആര്‍.എസ.എസ് ക്രിമിനല്‍ സംഘം കൊടിഞ്ഞിയിലെ ഫൈസലിനെ കൊലപ്പെടുത്തിയത്. 2016 നവംബര്‍ 19ന് പുലര്‍ച്ചെ കൊടിഞ്ഞി പാലാ പാര്‍ക്കിന് സമീപത്ത് വെച്ചാണ് സഹോദരീ ഭര്‍ത്താവടക്കമുള്ള ആര്‍.എസ്.എസ് സംഘം ഫൈസലിനെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്.