Categories

മുല്ല­പ്പെ­രി­യാര്‍ വി­ഷ­യ­ത്തില്‍ മാ­ധ്യ­മ­ങ്ങള്‍ ത­ന്നെ വേ­ട്ട­യാ­ടുന്നു: എ.ജി

കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയ­ത്തില്‍ ക­ഴി­ഞ്ഞ­കു­റേ ദി­വ­സ­ങ്ങളായി മാധ്യമങ്ങള്‍ തന്നെ വേ­ട്ട­യാ­ടു­ക­യാ­ണെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി ദ­ണ്ഡ­പാ­ണി ഹൈ­ക്കോടതിയില്‍ പ­റഞ്ഞു. ചെ­യ്യാ­ത്ത ­തെ­റ്റി­ന് താന്‍ വി­മര്‍­ശി­ക്ക­പ്പെ­ടു­ക­യാണ്. കോട­തി പ­റ­ഞ്ഞ പ്ര­കാ­രം സ­ത്യ­വാ­ങ്ങ് മൂ­ലം സ­മര്‍­പ്പി­ക്കു­ക­മാ­ത്ര­മാ­ണ് ഞാന്‍ ചെ­യ്­തത്. ഇ­പ്പോള്‍ ജീ­വി­ക്കാന്‍ ക­ഴി­യാ­ത്ത അ­വ­സ്ഥ­യാണ്. വീ­ടി­നു­മു­ന്നി­ലും ജോ­ലി­സ്ഥ­ലത്തും ആള്‍­ക്കാ­രു­ടെ പ്ര­തി­ഷേ­ധ­ത്തി­ന് പാ­ത്ര­മാ­വു­ക­യാ­ണെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.
എ­ന്നാല്‍ എ.ജി യു­ടെ ഭാഗ­ത്ത് തെ­റ്റൊ­ന്നു­മു­ണ്ടാ­യി­ട്ടി­ല്ലെ­ന്ന് കോട­തി ചൂ­ണ്ടി­ക്കാ­ട്ടി. ജ­ന­ങ്ങള്‍ ഒ­റ്റ­ക്കെ­ട്ടാ­യി ഏ­റ്റെ­ടു­ത്ത വി­ഷ­യ­മാ­യ­തി­നാ­ലാ­ണ് ഇ­ത്ത­ര­ത്തി­ലു­ള്ള പ്ര­തി­ക­ര­ണ­ങ്ങള്‍ നേ­രി­ടേ­ണ്ടി­വ­ന്ന­ത്. ഈ വി­വാ­ദ­ങ്ങള്‍ നിര്‍­ഭാ­ഗ്യ­ക­ര­മാണ്. മുല്ല­പ്പെ­രി­യാര്‍ വി­ഷ­യ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട ഹര്‍­ജി പ­രി­ഗ­ണിക്കവേ ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി.ആര്‍ രാമചന്ദ്രമേനോനും അടങ്ങിയ ഡിവിഷന്‍ ബെ­ഞ്ചാ­ണ് ഇ­ത് വ്യ­ക്ത­മാ­ക്കി­യത്. മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവെയാണ് എ.ജിയുടെയും കോടതിയു­ടെ­യും പരാമര്‍ശങ്ങളുണ്ടായത്. ഹരജികള്‍ ഡിസംബര്‍ 15ന് വീണ്ടും പരിഗണിക്കും.

എ­ന്നാല്‍ ജ­ന­ങ്ങ­ളു­ടെ വി­കാര­ത്തെ തെ­റ്റു­പ­റ­യാന്‍ ക­ഴി­യില്ല. കേ­ര­ളം നേ­രി­ടു­ന്ന ഏ­റ്റവും വലി­യ ഭീ­ഷ­ണി­യാ­യി മുല്ല­പ്പെ­രി­യാര്‍ മാ­റി­ക്ക­ഴി­ഞ്ഞു. അ­തു­മാ­യി ബ­ന്ധ­പ്പെ­ട്ട് ഏ­തു ത­ര­ത്തി­ലു­ള്ള എ­തി­ര­ഭി­പ്രാ­യം വ­ന്നാലും ജ­ന­ങ്ങള്‍ പ്ര­തി­ക­രി­ക്കു­മെന്നും കോട­തി പ­റഞ്ഞു.

Malayalam news, Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.