കൊച്ചി: താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രാജി വെയ്ക്കില്ലെന്നും അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണി. ഇന്നലെ ഒരു സംഭവമുണ്ടായി, അത് കഴിഞ്ഞു. ഇന്ന് പതിവുപോലെ ഒരു കേസിനായി കോടതിയില്‍ ഹാജരാവുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഹൈക്കോടതിയിലെ പരാമര്‍ശത്തിന്റെ പേരില്‍ രാജിവെയ്‌ക്കേണ്ട കാര്യമില്ല. മുല്ലപ്പെരിയാര്‍ കേസില്‍ ചൊവ്വാഴ്ചയും കോടതിയില്‍ ഹാജരാകും. ചൊവ്വാഴ്ച കോടതിയില്‍ സാങ്കേതിക വിദഗ്ധരെ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പെരിയാറിലെ ജലനിരപ്പും ജനങ്ങളുടെ ആശങ്കയും തമ്മില്‍ ബന്ധമില്ലെന്നും ഡാം തകര്‍ന്നാല്‍ വെള്ളം താങ്ങാനാവുമെന്നമുള്ള അഡ്വക്കറ്റ് ജനറലിന്റെ ഹൈക്കോടതിയിലെ സത്യവാങ്മൂലം വലിയ പ്രതിഷേധത്തിനിരയായിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണിക്ക് തെറ്റുപറ്റിയെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. വിഷയം പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അറിയിച്ചിട്ടുണ്ട്.

എ.ജിക്കെതിരെ എന്തു നിലപാട് സ്വീകരിക്കണമെന്ന് അടുത്ത് ചേരാനിരിക്കുന്ന മന്ത്രി സഭാ യോഗത്തില്‍ തീരുമാനമാകുമെന്നാണ് സൂചന.

Malayalam News
Kerala News in Kerala