കൊച്ചി: ഐസ്‌ക്രീം കേസില്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയും ഡി.ജി.പി ജേക്കബ് പുന്നൂസും കൂടിക്കാഴ്ച നടത്തി. ഹൈക്കോടതിയിലെ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

ഐസ്‌ക്രീം കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പി ജെയ്‌സണ്‍ ഏബ്രഹാം, കണ്ണൂര്‍ എസ്.പി അനൂപ് കുരുവിള ജോണ്‍, തൃശൂര്‍ എസ്.പി പി. വിജയന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Subscribe Us:

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ കേസ് അന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയം 22ന് അവസാനിക്കാനിരിക്കെ കേസില്‍ മുഴുവന്‍ പേരെയും ചോദ്യം ചെയ്തുകഴിഞ്ഞതായാണ് വിവരം. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ ഡിസംബര്‍ എട്ടിനായിരുന്നു ചോദ്യം ചെയ്തത്.

Malayalam News
Kerala News in English