എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടനിലേക്കുള്ള വിമാനങ്ങളിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്ക്
എഡിറ്റര്‍
Wednesday 22nd March 2017 7:38am

ലണ്ടന്‍: അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടനിലേക്കുള്ള വിമാനങ്ങളിലും മൊബൈല്‍ ഫോണ്‍ ഒഴികേയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്ക്. മധ്യപൂര്‍വ്വ രാജ്യങ്ങളില്‍ നിന്നും തുര്‍ക്കി, വടക്കേ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളിലാണ് വിലക്ക് ബാധകം.

ബ്രിട്ടീഷ് പൗരന്‍മാരുടെ സുരക്ഷയാണ് പ്രധാനം എന്നാണ് സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.


Also Read: ഒരു തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാന്‍ സംഘപരിവാറിന്റെ ഐടി സെല്‍ ചെയ്തതെന്ത്?


ഏതാനും ആഴ്ചകളായി അമേരിക്കന്‍ അധികൃതരുമായി സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച് ബ്രിട്ടന്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. എട്ട് രാജ്യങ്ങളില്‍ നിന്നുള്ള 10 വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകളിലാണ് വിലക്ക് നിലവില്‍ വരുന്നത്.

റോയല്‍ ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ് ഇറക്കിയ പ്രസ്താവനയിലൂടെ ഇന്നലെയാണ് അമേരിക്കയിലെ പുതിയ വിലക്ക് സംബന്ധിച്ച വിവരം പുറത്തുവന്നത്. സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Advertisement