എഡിറ്റര്‍
എഡിറ്റര്‍
യു.എസ് ഓപ്പണിന് ശേഷം വിരമിക്കും: ആന്‍ഡി റോഡിക്
എഡിറ്റര്‍
Friday 31st August 2012 12:00pm

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണിന് ശേഷം വിരമിക്കുമെന്ന് അമേരിക്കന്‍ ടെന്നീസ് താരം ആന്‍ഡി റോഡിക് പ്രഖ്യാപിച്ചു. യു.എസ് ഓപ്പണിലെ രണ്ടാം റൗണ്ടില്‍ ഓസ്‌ട്രേലിയന്‍ താരം ബെര്‍ണാഡ് ടോമിക്കിനെ നേരിടുന്നതിന് തൊട്ടുമുന്‍പാണ് റോഡിക് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.

Ads By Google

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ റോഡിക് നിലവില്‍ 22-ാം റാങ്കുകാരനാണ്. റാങ്കിങ്ങില്‍ ആദ്യ പത്തിലെ സ്ഥിരക്കാരനായിരുന്ന റോഡിക് പരിക്കുകള്‍ അലട്ടിത്തുടങ്ങിയതോടെയാണ് താഴേക്ക് പോയത്.

‘വിരമിക്കാന്‍ സമയമായെന്നാണ് എനിയ്ക്ക് തോന്നുന്നത്. കുറച്ചുനാളുകളായി എന്നെ പരിക്ക് അലട്ടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പല മത്സരങ്ങളിലും ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നില്ല. അതിനാല്‍ ടെന്നിസ് കളത്തോട് വിട പറയാനാണ് തീരുമാനം.

ഇത്രയും കാലം എന്നെ പ്രോത്സാഹിപ്പിക്കുകയും എനിയ്ക്ക് പിന്തുണനല്‍കി കൂടെ നിന്നവരുമായ നിരവധി പേരുണ്ട്. അവരോടെല്ലാം ഞാന്‍ നന്ദി പറയുന്നു. വിരമിക്കലിന് ശേഷം എന്തെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല, എങ്കിലും താത്പര്യമുള്ള ചില മേഖലകളുണ്ട്, അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം’- റോഡിക് പറഞ്ഞു.

Advertisement