എഡിറ്റര്‍
എഡിറ്റര്‍
റിപ്പബ്‌ളിക്ക് ചാനലിന്റെ കള്ളക്കളി ട്രായി തടഞ്ഞപ്പോള്‍ ചാനല്‍ റേറ്റിങ്ങ് പകുതിയായി കുറഞ്ഞു; പുതിയ റിപ്പോര്‍ട്ട് പുറത്ത്
എഡിറ്റര്‍
Tuesday 13th June 2017 7:02pm

 

ന്യൂദല്‍ഹി: ചാനല്‍ ലോഞ്ച് ചെയ്ത് ഒരാഴ്ചക്കകം റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി എന്നവകാശപ്പെട്ട് രംഗത്തെത്തിയ അര്‍ണബ് ഗോ സ്വാമിയുടെ റിപ്പബ്‌ളിക് ചാനലിന്റെ വ്യൂവര്‍ഷിപ്പ് പകുതിയായി കുറഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഒന്നിലധികം നമ്പറുകളില്‍ ചാനല്‍ പ്രക്ഷേപണം ചെയ്തായിരുന്നു ചാനല്‍ റേറ്റിങ്ങില്‍ റിപ്പബ്ലിക്ക് വന്‍ കുതിച്ച് ചാട്ടം നടത്തിയിരുന്നത്.


Also read കത്രീനയ്ക്ക് മുന്നില്‍ രണ്‍ബീര്‍ ആരാധികയോട് ഐ ലവ് യു പറഞ്ഞു; കൂടെ ചുംബനവും; രണ്‍ബീറിന്റെ ചെകിട്ടത്തടിച്ച് പ്രതികരിച്ച് കത്രീന; വീഡിയോ


ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ‘ടെലികോം റെഗുലേറ്ററി അതോറിറ്ററി ഓഫ് ഇന്ത്യ’ ഇടപെടുകയും ‘ലോജിക്കല്‍ ചാനല്‍ നമ്പറു’കളുടെ എണ്ണത്തില്‍ കൃത്യത വരുത്തുകയും ചെയ്തത്. ഇതോടെ 2 മില്ല്യണായിരുന്നു റിപ്പബ്ലിക്ക് ചാനലിന്റെ വ്യൂവര്‍ഷിപ്പ് 1 മില്ല്യണായാണ് കുറഞ്ഞിരിക്കുന്നത്.


Dont miss 24 മണിക്കൂറിനിടെ മധ്യപ്രദേശില്‍ ആത്മഹത്യ ചെയ്തത് രണ്ട് കര്‍ഷകര്‍; ആത്മഹത്യ മുഖ്യമന്ത്രിയുടെ ജന്മനാട്ടില്‍


ട്രായി ഒന്നിലധികം മ്പറുകളില്‍ നിന്ന് ചാനല്‍ നീക്കിയതോടെ റിപ്പബ്‌ളിക്കിന്റെ റേറ്റിങ്ങില്‍ വന്‍ ഇടിവ് ഉണ്ടായിരിക്കുകയാണെന്ന് ഇക്കോണോമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമുണ്ടായിരുന്നതിന്റെ നേര്‍പകുതിയാണ് നിലവില്‍ റിപ്പബ്‌ളിക്കിന്റെ വ്യൂവര്‍ഷിപ്പ്.

Advertisement