എഡിറ്റര്‍
എഡിറ്റര്‍
‘പാകിസ്താന്‍ ഒരു മരണക്കിണറാണ്’; അവിടേക്ക് പോകാന്‍ എളുപ്പമാണ് തിരിച്ചെത്താന്‍ പ്രയാസവും; പാകിസ്താനില്‍ നിന്ന് തിരിച്ചെത്തിയ ഉസ്മ പറയുന്നു
എഡിറ്റര്‍
Thursday 25th May 2017 6:48pm


ന്യൂദല്‍ഹി: പാകിസ്താനില്‍ തോക്ക് ചൂണ്ടി വിവാഹം ചെയ്യപ്പെട്ട ഉസ്മ അഹമ്മദ് തിരിച്ചെത്തി. ഇന്ത്യന്‍ എംബസി നടത്തിയ ഇടപെടലുകള്‍ക്ക് ഒടുവിലാണ് ഉസ്മ മാതൃരാജ്യത്ത് തിരിച്ചെത്തിയത്. പാകിസ്താനില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ രാജ്യത്ത് തിരിച്ചെത്തിയ ഉസ്മ പങ്കുവെച്ചു. പാകിസ്താന്‍ ഒരു മരണക്കിണര്‍ പോലെയാണെന്നാണ് ഉസ്മ പറയുന്നത്.


Also read ദാവൂദ് ഇബ്രാഹിമിന്റെ മരുമകളുടെ വിവാഹത്തിന് ബി.ജെ.പി മന്ത്രിയും പൊലീസ് ഉദ്യോഗസ്ഥരും; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം 


മടങ്ങിയെത്തിയ ഷേം ഉസ്മ നടത്തിയ ആദ്യ പ്രതികരണമായിരുന്നു അയല്‍ രജ്യം മരണക്കിണറിന് സമാനമാണെന്നത്. ‘പാകിസ്താന്‍ ഒരു മരണക്കിണറാണ്. അവിടേക്ക് പോകാന്‍ എളുപ്പമാണ്, പക്ഷെ അവിടെ നിന്ന് മടങ്ങുക എന്നത് അസാധ്യവും’. ഉസ്മ പറയുന്നു.

നിര്‍ബന്ധിത വിവാഹത്തിന് ഇരയായ തനിക്ക് മാത്രമല്ല. വീട്ടുകാര്‍ കല്ല്യാണം കഴിച്ച് അയക്കുന്നവരുടെയും ജീവിതം സമാനമാണെന്നും ഉസ്മ പറഞ്ഞു. ‘വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹ ശേഷം പാകിസ്താനിലേക്ക് പോകുന്ന പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ പാകിസ്താനിലെ ജീവിതം ദുസ്സഹമാണ്. കൊടിയ യാതനകള്‍ക്ക് വിധേയമായാണ് അവര്‍ അവിടെ കഴിയുന്നത്. അവിടെ പല വീടുകളിലും രണ്ടും മൂന്നും നാലും ഭാര്യമാര്‍ വരെയുണ്ട്’.

 

മടങ്ങിയെത്തിയ ഉസ്മയെ കാണാനെത്തിയ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിനോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.

സുഷമ സ്വരാജിന് നന്ദി പറഞ്ഞ ഉസ്മ താനൊരു അനാഥയാണെന്നും തന്റെ ജീവിതത്തിനും മുല്ല്യമുണ്ടെന്ന് തിരിച്ചറിഞ്ഞത് ആദ്യമായാണെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഹൈക്കമ്മീഷനോടും നന്ദി പറഞ്ഞ ഉസ്മ തനിക്ക് ഇനിയും ജീവിക്കാനുള്ള പ്രതീക്ഷ നല്‍കിയവരാണിവരെന്നും വ്യക്തമാക്കി.


Dont miss ‘പറഞ്ഞത് സുരേന്ദ്രന്‍ തെളിയിക്കണം, അവസാനം ഉള്ളിക്കറി പോലെയാകരുത്’; തന്നെ കള്ളസ്വാമിയെന്ന് വിളിച്ച കെ. സുരേന്ദ്രന് ചുട്ട മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി 


കുറച്ച് ദിവസങ്ങള്‍ക്കൂടി അവിടെ കഴിയേണ്ടി വന്നിരുന്നെങ്കില്‍ താന്‍ മരണപ്പെട്ടേനെയന്ന് പറഞ്ഞ ഉസ്മ ഫിലിപ്പീന്‍സ്, മലേഷ്യ പോലെയുള്ള കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ ഇരയിട്ട് പിടിച്ച് കൊണ്ട് പോവുകയാണെന്നും തന്നെപ്പോലെ കെണിയില്‍ പെട്ട അനേകം സ്ത്രീകളവിടെ ഉണ്ടെന്നും പറഞ്ഞു.

സുഷമയും ഉസ്മയും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്തസമ്മേളനത്തില്‍ ഉസ്മയെ ഇന്ത്യയുടെ മകളെന്ന് വിളിച്ച് സുഷമ സ്വരാജ് അവരുടെ മടക്കത്തിനായി സഹകരിച്ച പാകിസ്താന്‍ ജുഡീഷ്യറിക്കും മറ്റ് സന്നദ്ധ സംഘങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തി.

Advertisement