എഡിറ്റര്‍
എഡിറ്റര്‍
ധോണിയെ നായകസ്ഥാനത്ത് നിന്നു നീക്കിയതിനു പിന്നാലെ പേരിലും മാറ്റം വരുത്തി പൂനെ ടീം
എഡിറ്റര്‍
Monday 27th March 2017 3:39pm


പൂനെ: ഐ.പി.എല്‍ പത്താം സീസണിനൊരുങ്ങുന്ന പൂനെ ടീം ധോണിയെ നായകനെ മാറ്റിയതിനു പിന്നാലെ ടീമിന്റെ പേരിലും മാറ്റം വരുത്തി. റൈസിങ് പുണെ സൂപ്പര്‍ജയന്റ്സ് എന്ന പേര് ‘റൈസിങ് പുണെ സൂപ്പര്‍ജയന്റ്’ എന്നാക്കിയാണ് മാനേജ്‌മെന്റ് മാറ്റിയിരിക്കുന്നത്.


Also read മംഗളത്തിന്റെ മാധ്യമ ധര്‍മ്മത്തിന് മംഗളം പാടി സോഷ്യല്‍ മീഡിയ; ട്രോളുകള്‍ കാണാം


ടീമിന്റെ പേരു മാറ്റിയ വിവരം ടീമുടമകള്‍ തന്നെയാണ് വ്യക്തമാക്കിയത് എന്നാല്‍ പേരു മാറ്റിയതിന് പിന്നില്‍ അന്ധവിശ്വാസങ്ങളൊന്നുമില്ലെന്നാണ് ടീമുടമകള്‍ പറയുന്നത്. ഇത്തവണ താര ലേലത്തില്‍ നിരവധി മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയ പൂനെ സൂപ്പര്‍ ജയന്റ്‌സ് കിരീട നേട്ടത്തിനുറച്ചാണ് സീസണിലിറങ്ങുന്നത്.

കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തായിരുന്ന പൂനെ ടീം ഉടച്ച് വാര്‍ക്കുന്നതിന്റെ ഭാഗമായാണ് ധോണിയെ മാറ്റി സ്മിത്തിനെ നായകനാക്കിയതും കഴിഞ്ഞ സീസണില്‍ ഉപയോഗിക്കാന്‍ പറ്റാതിരുന്ന താരങ്ങളെ ഒഴിവാക്കിയതും. കഴിഞ്ഞ തവണ ധേണിയ്ക്ക് കീഴില്‍ അഞ്ചു മത്സരങ്ങളില്‍ മാത്രം ജയിച്ച പുണെ ഒമ്പതെണ്ണത്തിലായിരുന്നു പരാജയപ്പെട്ടത്.

 ധോണി നായകസ്ഥാനം ഒഴിഞ്ഞതായുള്ള വാര്‍ത്തകളാണ് ആദ്യം പുറത്ത് വന്നിരുന്നതെങ്കില്‍ പിന്നീട് താരത്തിനെ നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കുകയായിരുന്നെന്ന് ടീം മാനേജ്‌മെന്റ് തന്നെ വ്യക്തമാക്കുകയായിരുന്നു. ധോണിയെ മാറ്റിയ ടീം മാനേജ്‌മെന്റ് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ നായകനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ സീസണിലെ ടീമിന്റെ പ്രകടനത്തില്‍ തൃപ്തരാകാത്ത മാനേജ്‌മെന്റ് ഇര്‍ഫാന്‍ പത്താന്‍, ഇശാന്ത് ശര്‍മ്മ, അശ്വിന്‍, പീറ്റേഴ്‌സണ്‍, തിസര പെരേര, ആര്‍.പി സിങ്, ജോര്‍ജ് ബെയ്‌ലി, ആല്‍ബി മോര്‍ക്കല്‍ തുടങ്ങിയ മുന്‍ നിര താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Advertisement