എഡിറ്റര്‍
എഡിറ്റര്‍
പൂനെയിലെ തോല്‍വി മറക്കാന്‍ ടീം ഇന്ത്യ പോയത് എങ്ങോട്ടായിരുന്നു?
എഡിറ്റര്‍
Monday 27th February 2017 11:17pm

പൂനെ: ഓസ്‌ട്രേലിയക്കെതിരെ സ്വന്തം നാട്ടില്‍ നേരിടുന്ന ഏറ്റവും വലിയ രണ്ടാമത്തെ കനത്ത തോല്‍വിയായിരുന്നു പൂനെ ടെസ്റ്റില്‍ ഇന്ത്യ ഏറ്റുവാങ്ങിയത്. 333 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 19 തുടര്‍വിജയങ്ങളെന്ന ഇന്ത്യയുടെ റെക്കോര്‍ഡ് കുതിപ്പിനും ഇതോടെ അന്ത്യമായി. ഇന്ത്യന്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും വലിയ ആഘാതമായിരുന്നു തോല്‍വി.

സീസണിലൂടനീളം മികച്ച ഫോമുമായി മുന്നേറിയ ടീം നേരിട്ട കനത്ത തോല്‍വിയുടെ ആഘാതത്തില്‍ നിന്നും ടീമിനെ കരകയറ്റുക വളരെ അത്യാവശ്യമായിരുന്നു. തോല്‍വിയുടെ വേദനയില്‍ ഡ്രസിംഗ് റൂമില്‍ തലയും കുമ്പിട്ട് ഇരുന്നാല്‍ ബാംഗ്ലൂരിലെ അടുത്ത ടെസ്റ്റില്‍ മറുപടി നല്‍കാന്‍ കഴിയില്ല.

അതുകൊണ്ട് പൂനെയുടെ ഭംഗി കണ്ടെത്താന്‍ താരങ്ങള്‍ തീരുമാനിച്ചു. മനസ്സിനെ ശാന്തമാക്കാനായി ട്രക്കിംഗായിരുന്നു ടീം തെരഞ്ഞെടുത്ത വഴി.

പൂനെയുടെ മലനിരകളിലൂടെ സഞ്ചരിക്കുന്ന ടീമിന്റെ ചിത്രങ്ങള്‍ നായകന്‍ വിരാട് കോഹ് ലിയും സഹതാരങ്ങളായ രവീന്ദ്ര ജഡേജയും ആര്‍.അശ്വിനുമെല്ലാം ട്വിറ്ററില്‍ പങ്ക് വച്ചിട്ടുണ്ട്.

ട്രക്കിംഗിലൂടെ നഷ്ടമായ ഊര്‍ജം വീണ്ടെടുത്ത് ടീം അടുത്ത മത്സരത്തില്‍ തിരികെ എത്തുമെന്നും ഓസീസിന് ശക്തമായ മറുപടി നല്‍കുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

Advertisement