എഡിറ്റര്‍
എഡിറ്റര്‍
പോളിയോ ഇല്ലാതാക്കി, ഇനി അടുത്ത ലക്ഷ്യം സ്ത്രീ സ്വാതന്ത്ര്യം: അമിതാഭ് ബച്ചന്‍
എഡിറ്റര്‍
Tuesday 7th January 2014 11:41pm

amithab

മുംബൈ: പോളിയോ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് യൂണിസെഫിന്റെ ഗുഡ്‌വില്‍ അംബാസിഡറായ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ പുതിയ ലക്ഷ്യവുമായി ഇറങ്ങിയിരിക്കുകയാണ്. സ്ത്രീ സ്വാതന്ത്ര്യമാണ് താരത്തിന്റെ പുതിയ ലക്ഷ്യം.

രാജ്യത്ത് നിന്ന് പോളിയോ തുടച്ച് നീക്കാന്‍ സാധിച്ചതില്‍  അംബാസിഡറെന്ന നിലയില്‍ ഏറെ സന്തോഷമുണ്ടെന്ന് അമിതാഭ് പറയുന്നു. ഇനി അടുത്ത ലക്ഷ്യം പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യമാണ്.

പോളിയോ നിര്‍മാര്‍ജനത്തില്‍ കൈവരിച്ച വിജയം പെണ്‍കുട്ടികളുടെ അവകാശങ്ങളിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്റെ പുതിയ ലക്ഷ്യത്തെ കുറിച്ച് ബിഗ് ബി ബ്ലോഗില്‍ കുറിച്ചു.

2014 അവസാനത്തോടെ രാജ്യം പൂര്‍ണമായും പോളിയോ മുക്തമാകുമെന്നും അമിതാഭ് പ്രതീക്ഷ പങ്കിട്ടു. ഈ വിജയത്തില്‍ പങ്കാളിയായതില്‍ ഏറെ അഭിമാനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Advertisement