മുംബൈ: റോഹിന്‍സ്റ്റണ്‍ മിസ്ട്രിയുടെ വിവാദപുസ്തകം ‘ സച്ച് എ ലോംഗ് ജേണി’ കത്തിച്ചതിനുശേഷം ശിവസേനയുടെ ലക്ഷ്യം ബുര്‍ഖയാണെന്ന് സൂചന. ഇസ്‌ലാം മതവിശ്വാസികളായ സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിക്കണമെന്നാണ് സേന ആവശ്യപ്പെടുന്നത്. സേനയുടെ മുഖപത്രമായ സാംനയിലാണ് പുതിയ ആവശ്യം.

ബുര്‍ഖയുടെ മറവില്‍ സ്ത്രീകള്‍ കുട്ടികളെ മോഷ്ടിക്കുകയാണെന്നും ഇത് തടയണമെന്നുമാണ് സാംന ആവശ്യപ്പെടുന്നത്. നേരത്തേ സാന്താക്രൂസില്‍ ബുര്‍ഖ ധിരച്ചെത്തിയ സ്ത്രീ രണ്ടുമാസം പ്രായമുള്ള കുട്ടിയെ തട്ടിയെടുത്തതായി വാര്‍ത്തവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ആവശ്യവുമായി സേന രംഗത്തെത്തിയത്. ബുര്‍ഖ നിരോധിച്ച് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയെ പ്രകീര്‍ത്തിക്കാനും സാംന മറന്നില്ല.

Subscribe Us: