മുംബൈ: മഹാരാഷ്ട്രാ മന്ത്രി ഭാസ്‌കര്‍ യാദവിന്റെ വീട്ടില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.

Ads By Google

എന്‍.സി.പി ക്കാരനായ ഈ മന്ത്രിയുടെ രണ്ട് മക്കളുടെ ആഢംബര വിവാഹത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. നഗരവികസന വകുപ്പ് മന്ത്രിയായ ഇദ്ദേഹത്തിന്റെ മകളുടെയും മകന്റെയും വിവാഹം കഴിഞ്ഞ ആഴ്ചയാണ്  നടന്നത്.

മുംബൈയില്‍ നിന്നും 300 കി,മീ അകലെയുള്ള  ചിപ്ലുനില്‍ വെച്ചാണ് വിവാഹം നടന്നത്. ഒരു ലക്ഷം പേരെ ക്ഷണിച്ച വിവാഹ വേദിക്കു സമീപം 22 ഹെലിപാഡാണ് ഒരുക്കിയിരുന്നത്.

അറുപതിലധികം വിഭവങ്ങളുള്‍പ്പെടെയുള്ള ബുഫറ്റ് ആണ് ക്ഷണിച്ചവര്‍ക്കായി തയ്യാറാക്കിയിരുന്നത്. അഞ്ചുലക്ഷം സ്വകയര്‍ഫീറ്റ് ചുറ്റളവില്‍ കൊട്ടാരസദൃശ്യമായ കല്യാണമണ്പത്തിലാണ് വിവാഹം നടന്നത്.

വരള്‍ച്ചാ ബാധിതപ്രദേശമായ  രത്‌നഗിരിയാണ് യാദവിന്റെ നിയോജകമണ്ഡലം. വിവാഹത്തിന് ചെലവിട്ട പണത്തിന്റെ ഉറവിടത്തെക്കുറിച്ചാണ് പ്രാഥമികമായി അന്വേഷിക്കുന്നതെന്നും ഷാ എന്നൊരാള്‍ കോടികള്‍ നല്‍കിയതായാണ് വിവരമെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇന്നലെയാണ് പതിനൊന്നോളം ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.