Categories

Headlines

യു.എസില്‍ അക്രമിയുടെ വെടിയേറ്റ്‌ സിഖുകാരന്‍ മരിച്ചു

വാഷിങ്ടണ്‍: യു.എസിലെ വിസ്‌കോണ്‍സിനില്‍ സിഖുകാരനായ കടയുടമ അക്രമികളുടെ വെടിയേറ്റ്‌ മരിച്ചു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. പച്ചക്കറി-പഴ വ്യാപാരം നടത്തുന്ന ദല്‍ബീര്‍ സിങ് (56) എന്നയാളാണ് കൊല്ലപ്പെട്ടത്.

Ads By Google

വിസ്‌കോണ്‍സിന്‍ ഗുരുദ്വാര കമ്മിറ്റിയിലെ അംഗം കൂടിയാണ് കൊല്ലപ്പെട്ട ദല്‍ബീര്‍. കടയ്ക്കുള്ളിലേയ്ക്ക് തോക്കുമായെത്തിയ അക്രമി ദല്‍ബീറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.

സിഖ് ഗുരുദ്വാരയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ ആറ്‌ വിശ്വാസികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. വിസ്‌കോണ്‍സിനിലെ തന്നെ ഒരു സിഖ് ഗുരുദ്വാരയിലാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് വെടിവെയ്പുണ്ടായത്. വര്‍ണവെറിയനും വംശവിദ്വേഷിയുമായ ഒരു അമേരിക്കന്‍ സൈനികനായിരുന്നു പ്രകോപനമൊന്നുമില്ലാതെ വെടിവെയ്പ്പ് നടത്തിയത്.

കൊല്ലപ്പെട്ട ദല്‍ബീര്‍ സ്ഥിരമായി പ്രാര്‍ത്ഥനയ്ക്ക് പോകുമായിരുന്ന ഗുരുദ്വാരയായിരുന്നു ഇത്. എന്നാല്‍ അക്രമം നടന്ന ദിവസം ഇദേഹം ഇവിടെ എത്തിയിരുന്നില്ല.

അമേരിക്കയില്‍ അഞ്ച്‌ ലക്ഷത്തിലധികം സിഖ് മത വിശ്വാസികള്‍ ഉണ്ടെന്നാണ് കണക്ക്. അല്‍ഖ്വയ്ദ തീവ്രവാദികള്‍ 2001 സെപ്റ്റംബര്‍ 11ന് നടത്തിയ ആക്രമണത്തിന് ശേഷം സിഖ് മതവിശ്വാസികള്‍ക്ക് നേരേ അമേരിക്കയില്‍ വ്യാപക ആക്രമണങ്ങളുണ്ടായിരുന്നു. സിഖുകാരെ മുസ്‌ലിം തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ചാണ് അമേരിക്കയിലെ പ്രാദേശിക ഭീകരവാദികള്‍ ആക്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; ഇനി ഇവിടേക്ക് തിരിച്ചുവരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയയില്‍ തീവ്രദേശീയ വാദികള്‍

ന്യൂദല്‍ഹി: ട്രോളുകാരുടെ ആക്രമണത്തിന് മിക്കപ്പോഴും ഇരയാകുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പലപ്പോഴും പ്രിയങ്ക ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളാണ് പ്രിയങ്കയെ ആക്രമിക്കാനായി സദാചാരക്കാര്‍ ഉപയോഗിക്കാറ്.ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഷോള്‍ ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന്റെ പേരിലാണ് ഇത്തവണ സൈബര്‍ ആക്രമണത്തിന് പ്

സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ പിണറായിയുടെ ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ ഗൂഢാലോചന നടന്നെന്ന് സുരേന്ദ്രന്‍; കളക്ടര്‍ക്കും എസ്.പിക്കും ഉന്നതനുമെതിരെ കേസെടുക്കണമെന്നും ആവശ്യം

തിരുവനന്തപുരം: പാലക്കാട് സ്‌കൂളില്‍ ചട്ടംലംഘിച്ച് പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.പതാകയുയര്‍ത്തിയതിന്റെ പേരില്‍ കേസ്സെടുക്കേണ്ടത് മോഹന്‍ ഭഗവതിനെതിരെയല്ലെന്നും സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണെന്നും കെ

കയ്യേറ്റ ആരോപണം; തോമസ് ചാണ്ടിയേയും അന്‍വറിനേയും ശക്തമായി പിന്തുണച്ച് പിണറായി: ഒരു സെന്റ് ഭൂമി കൈയേറിയതെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെക്കാമെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണവും നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരായ ആരോപണവും നിയമസഭയെ പ്രക്ഷുബ്ധമാക്കി.വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കുകയായിരുന്നു. പ്രതിപക്ഷത്തുനിന്ന് വി.ടി ബല്‍റാം എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.എല്ലാവര്‍ക്കുമൊപ്പമുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ തോമസ് ചാണ്ട