Categories

വീണ്ടും ജിയോ; സൗജന്യ ഡാറ്റക്ക് പിന്നാലെ സൗജന്യ സ്മാര്‍ട്‌ഫോണ്‍ പ്രഖ്യാപനവുമായി റിലയന്‍സ്

ന്യൂദല്‍ഹി: സൗജന്യ ഡാറ്റക്ക് പിന്നാലെ ഉപഭോക്താക്കള്‍ക്ക് സൗജന്യ സ്മാര്‍ട്‌ഫോണുമായി റിലയന്‍സ് രംഗത്ത്. 40ാമത് എ.ജി.എം മീറ്റിങ്ങില്‍ വെച്ചാണ് റിലയന്‍സ് ഇന്ത്യ ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്.

ഒരു രൂപ പോലും മുടക്കാതെ ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി നല്‍കാന്‍ പോകുകയാണെന്ന പ്രഖ്യാപനം നടത്തിയത്. ഫീച്ചര്‍ ഫോണുകളാണ് കമ്പനി പുറത്തിറക്കുന്നത്.

ഫോണ്‍ ലഭ്യമാകാന്‍ 1500 രൂപ നല്‍കണമെങ്കിലും മൂന്ന് വര്‍ഷത്തിനകം ഇത് തിരിച്ചുനല്‍കുമെന്നും മുകേഷ് അംബാനി ഫറഞ്ഞു. വോയ്‌സ് കോളുകളും സന്ദേശങ്ങളുമെല്ലാം ഇതില്‍ സൗജന്യമായിരിക്കുകയും ചെയ്യും.


Dont Miss ചെമ്പനോട് കര്‍ഷക ആത്മഹത്യ; ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ലെന്ന് റവന്യൂ അഡീഷണല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്


പൂര്‍ണമായും സാധാരണക്കാരെ ലക്ഷ്യംവെച്ചാണ് ജിയോ ഇന്റലിജന്‍സ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുന്നത്. ഫോണിന് ആവശ്യമായ എല്ലാ ഘടകങ്ങളും തദ്ദേശീയമായി നിര്‍മിച്ചതാണെന്നും അംബാനി പറഞ്ഞു.

ജിയോ ധന്‍ ധനാ ഓഫര്‍ പ്രകാരം പ്രതിമാസം 153 രൂപയാണ് നിരക്ക്. പരിധിയില്ലാത്ത ഡാറ്റയോടൊപ്പം വോയ്സ് കോളുകളും എസ്.എം.എസുകളും സൗജന്യമാണ്.

1977ല്‍ റിലയന്‍സ് കമ്പനിയുടെ ഓഹരി മൂല്യം 10 കോടിയായിരുന്ന 2017 ആയപ്പോഴേക്കും അത് 5 ലക്ഷം കോടിയിലെത്തിയതായും 50,000 ഇരട്ടി വളര്‍ച്ചയാണ് കമ്പനി 40 വര്‍ഷം കൊണ്ട് നേടിയതെന്നും മുകേഷ് അംബാനി അറിയിച്ചു.

1977ല്‍ 70 കോടിയായിരുന്നത് 2017ല്‍ 3,30,000 കോടിയായി വര്‍ദ്ധിച്ചു. ഇതിലൂടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊത്തലാഭം 3 കോടിയില്‍ നിന്ന് 30,000 കോടിയിലെത്തിയതായും മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു.

1977ല്‍ റിലയന്‍സില്‍ 1000 രൂപ നിക്ഷേപിച്ചവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് 16.5 ലക്ഷം രൂപയാണെന്നും മുകേഷ് അംബാനി അറിയിച്ചു.

Tagged with: