ന്യൂദല്‍ഹി: വ്യാജ സി.ഡി. ആരോപണത്തിനു ശേഷം പ്രശസ്ത നിയമജ്ഞനായ ശാന്തി ഭൂഷണെതിരേ അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന വിവാദവും. നോയ്ഡയില്‍ ചുളുവിലയ്ക്ക് രണ്ട് ഫാംഹൗസുകള്‍ വാങ്ങിയെന്ന ആരോപണമാണ് ശാന്തി ഭൂഷണെതിരേ ഉയര്‍ന്നിരിക്കുന്നത്.

മായാവതി സര്‍ക്കാറില്‍ നിന്നും കുറഞ്ഞവിലയ്ക്ക് ഫാംഹൗസുകള്‍ വാങ്ങിയെന്നാണ് ആരോപണം. ശാന്തി ഭൂഷണും മകന്‍ ജയന്തിനും വേണ്ടിയാണ് ഭൂമിവാങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തേ തന്റെ സ്വത്തുക്കള്‍ വെളിപ്പെടുത്തുമ്പോള്‍ നോയിഡയിലെ ഭൂമിയുടെ കാര്യം ശാന്തി ഭൂഷണ്‍ വ്യക്തമാക്കിയിരുന്നില്ലെന്നാണ് എതിരാളികള്‍ ആരോപിച്ചിരിക്കുന്നത്.

ഏതാണ്ട് 3.5 കോടി രൂപവരുന്ന രണ്ട് ഫാംഹൗസുകളാണ് ശാന്തിഭൂഷണ്‍ സ്വന്തമാക്കിയിട്ടുള്ളത്. 35 ലക്ഷം രൂപാ മാത്രം നല്‍കിയാണ് ഇവ സ്വന്തമാക്കിയതെന്നും ആരോപണമുണ്ട്. എന്നാല്‍ ശാന്തിഭൂഷണെ കരിവാരിത്തേക്കാനുള്ള ആരോപണമാണിതെന്ന് ജയന്ത് ഭൂഷണ്‍ പറഞ്ഞു.