എഡിറ്റര്‍
എഡിറ്റര്‍
എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍-മമ്മൂട്ടി ചിത്രം
എഡിറ്റര്‍
Sunday 23rd March 2014 2:37pm

kamal-mamooty

കറുത്തപക്ഷികള്‍ എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ കമലും മമ്മുട്ടിയും ചേര്‍ന്ന് വീണ്ടുമൊരു ചിത്രം. നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമല്‍ ചിത്രത്തില്‍ മമ്മുട്ടി നായകനാവുന്നത്.

ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ആമേന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി.എസ് റഫീക്കാണ് കമല്‍-മമ്മുട്ടി ചിത്രത്തില്‍ തിരക്കഥയൊരുക്കുന്നത്.

ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ച് തീരുമാനമായിട്ടില്ല. മമ്മുട്ടിയ്ക്ക് പറ്റിയ തിരക്കഥ ഒത്തുവന്നത് ഇപ്പോഴാണെന്നും ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കുമെന്നും കമല്‍ പറഞ്ഞു.

2006 ല്‍ പുറത്തിറങ്ങിയ കറുത്ത പക്ഷികളാണ് കമലും മമ്മുട്ടിയും ഒന്നിച്ച അവസാന ചിത്രം. മഴയെത്തും മുന്‍പേ, അഴകിയ രാവണന്‍, രാപകല്‍ എന്നിവയാണ് കംലും മമ്മുട്ടിയും ഒന്നിച്ച മറ്റ് ചിത്രങ്ങള്‍.

Advertisement