എഡിറ്റര്‍
എഡിറ്റര്‍
ആക്ഷന്‍ മസാല പടങ്ങള്‍ മതിയായി, ഇനി ഒരു റൊമാന്റിക് സിനിമ- പ്രഭുദേവ
എഡിറ്റര്‍
Friday 22nd June 2012 2:23pm

ആക്ഷനും മസാലയുമൊന്നുമില്ലാതെ നല്ല തെളിഞ്ഞ പ്രണയവുമായി പ്രഭുദേവയുടെ അടുത്ത സിനിമ എത്തുന്നു. ബോളീവുഡില്‍ തന്നെയാണ് തന്റെ അടുത്ത സിനിമയും പ്രഭുദേവ ഒരുക്കുന്നത്.
ബോളീവുഡില്‍ സല്‍മാന്‍ ഖാനെ നായകാനാക്കി ചെയ്ത ആദ്യ സിനിമ വാണ്ടഡും അക്ഷയ് കുമാര്‍ നായകനായ റൗഡി റാത്തോറും ബോക്‌സ് ഓഫീസില്‍ പണം വാരിയ ചിത്രങ്ങളായിരുന്നു. റൗഡി റാത്തോര്‍ തീയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ഇതിനിടിയിലാണ് തന്റെ മൂന്നാമത്തെ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളുമായി പഴയ മുക്കാല മുക്കാബല പയ്യന്‍ എത്തിയിരിക്കുന്നത്.

പഴയ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യമുള്ളതായിരിക്കും പുതിയ സിനിമ എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ കുമാര്‍ തരുണി (ടിപ്‌സ്) പറയുന്നത്.

എന്നാല്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ പ്രഭുദേവയോ നിര്‍മ്മാതാക്കളോ തയ്യാറായില്ല. സിനിമയുടെ നിര്‍മ്മാതാവായ കുമാര്‍ തരുണിയുടെ മകന്‍ ഗിരീഷ് കുമാറാണ് പുതിയ സിനിമയിലെ നായകന്‍.

തമിഴില്‍ വിജയ്‌യെ നായകനാക്കി ചെയ്ത പോക്കിരി, വില്ല് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് പ്രഭുദേവ ബോളീവുഡിലേക്ക് ചുവടുമാറ്റിയത്.

Advertisement