ന്യൂദല്‍ഹി: നോട്ട് നിരോധനം ഏര്‍പ്പെടുത്തി ആറു മാസം കഴിഞ്ഞിട്ടും തിരിച്ചെത്തിയ പണമെത്രയെന്ന് ധാരണയില്ലാതെ ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാരും. തിരിച്ചെത്തിയ പണം എത്രയെന്ന് വെളിപ്പെടുത്തുമെന്ന് പറഞ്ഞിട്ടും ഇതുവരെ വ്യക്തമായ മറുപടി നല്‍കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.


Also read മനുഷ്യ ജീവനുകള്‍ രക്ഷിക്കാന്‍ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം; മുസ്‌ലിം സംഘടനാ നേതാവ് 


നോട്ട് നിരോധനത്തിലുടെ തിരിച്ചെത്തിയത് എത്ര പണമാണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍
ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനും കഴിയുന്നില്ല എന്നതാണ് വസ്തുത. തിരികെയത്തിയ പണത്തിന്റെ കണക്കുകള്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സമര്‍പ്പിക്കണമെന്ന്  പാര്‍ലമെന്ററി ഫിനാന്‍സ് സ്റ്റാന്‍ഡിങ് കമ്മിറ്റി ജനുവരിയില്‍ ആവശ്യപ്പെട്ടിട്ടും വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.

വീരപ്പമൊയ്‌ലി അധ്യക്ഷനായ പാര്‍ലമെന്ററി ഫിനാന്‍സ് സ്റ്റാന്‍ഡിങ് കമ്മിറ്റി ജനുവരിയിലാണ് രേഖകള്‍ മൂലം കണക്കുകള്‍ സമര്‍പ്പിക്കാന്‍ ആര്‍.ബി.ഐ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നത്. ഇതിന് ഏപ്രില്‍ അവസാനമാണ് ആര്‍.ബി.ഐ കമ്മിറ്റിക്ക് 15 പേജുള്ള മറുപടി നല്‍കിയത്. എന്നാല്‍ ഇതിലും തിരികെയത്തിയ പണത്തെക്കുറിച്ച് യാതൊരു വ്യക്തതയുമില്ല.

ആര്‍.ബി.ഐ നല്‍കിയ മറുപടി ബിസിനസ് ലൈനാണ് പുറത്ത് വിട്ടത്. നിരോധിച്ച ശേഷം കറന്‍സി ചെസ്റ്റുകളില്‍ തിരികെയെത്തിയ 1000 ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ എണ്ണികൊണ്ടിരിക്കുകയാണെന്നും അതു പൂര്‍ത്തിയായാലുടനെ മറുപടി നല്‍കാമെന്നുമാണ് ഇതില്‍ പറയുന്നത്.


Dont miss ‘കണ്ടറിഞ്ഞതൊന്നും സത്യമല്ല, പഞ്ച പാവമാണ് ഈ വില്ലന്‍’; കരയിക്കുന്ന സിനിമകള്‍ പോലും കാണാത്ത റാണാ ദഗുപതി 


ബാങ്ക് രേഖകള്‍ പ്രകാരമുള്ള കണക്കും എണ്ണിതിട്ടപ്പെടുത്തുന്ന കണക്കും ഒത്തുനോക്കിയാല്‍ മാത്രമേ ശരിയായ കണക്ക് കൂട്ടാനാകൂ. അതുകൊണ്ടാണ് കണക്കു പറയാനാകാത്തതെന്നും ആര്‍.ബി.ഐ പറയുന്നു. കള്ളപ്പണം പിടികൂടുകയെന്ന ലക്ഷ്യത്തോടെയാണ് 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്.

നോട്ടുനിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ 500ന്റെ 17,1650 ലക്ഷം നോട്ടുകളും 1000ത്തിന്റെ 6,8580 ലക്ഷം നോട്ടുകളും വിനിമയത്തിലുണ്ടായിരുന്നെന്നാണ് കണക്കുകള്‍. അതുപ്രകാരം 15,44,035 കോടി രൂപയാണ് വിനിമയത്തിലുണ്ടാവുക. എന്നാല്‍ എത്ര വ്യാജ നോട്ടുകള്‍ ഉണ്ടെന്ന ചോദ്യത്തിന് വ്യക്തമായ കണക്ക് ഇല്ലെന്നാണ് മറുപടി.


You must read this ‘എന്റെ ജീവിതത്തില്‍ ഞാനൊഴിച്ച ഏറ്റവും വിലയേറിയ മൂത്രം ഇതാണ്’ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരന്റെ റസ്റ്റോറന്റില്‍ കയറിയ ആള്‍ പറയുന്നു 


കൊല്‍ക്കത്ത ആസ്ഥാനമായ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയുട്ട് നടത്തിയ സര്‍വെ പ്രകാരം 400 കോടി രൂപ ഉണ്ടെന്നും വ്യാജനോട്ടുകള്‍ എത്രയെന്ന ചോദ്യത്തിന് മറുപടിയായി പറയുന്നുണ്ട്. 2016 നവംബര്‍ 9 മുതല്‍ 2017 മാര്‍ച്ച് 3 വരെ 9.26 ലക്ഷം കോടി രൂപ പുറത്തിറക്കിയെന്നും നിലവില്‍ 11.73 ലക്ഷം കോടി രൂപ വിനിമയത്തിനുണ്ടെന്നും മറുപടിയിലുണ്ട്.