എഡിറ്റര്‍
എഡിറ്റര്‍
വധശിക്ഷ വിധിയില്‍ 26 വര്‍ഷം, ഒടുവില്‍ മോചനം
എഡിറ്റര്‍
Thursday 13th March 2014 9:35am

glen

വാഷിങ്ടണ്‍ : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 26 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ഒടുവില്‍ മോചനം. ലൂസിയാന സ്‌റ്റേറ്റിലെ ഗ്ലെന്‍ ഫോര്‍ഡ് എന്ന 64 കാരനാണ് മോചിതനായത്

1983ല്‍ സ്വര്‍ണ വ്യാപാരിയായ ഇസദോര്‍ റോസ്മാന്‍ എന്നയാളെ കൊലപ്പെടുത്തി എന്ന കേസിലാണ് ഫോര്‍ഡ് അറസ്റ്റിലാവുന്നത്. വിചാരണക്കൊടുവില്‍ 1988ല്‍ അദ്ദേഹത്തെ വധശിക്ഷക്ക് വിധിക്കുകയായിരുന്നു.

കൊല്ലപ്പെട്ട സ്വര്‍ണ വ്യാപാരി ഇസദോര്‍ റോസ്മാന്റെ സഹപ്രവര്‍ത്തകനായിരുന്നു ഗ്ലെന്‍ ഫോര്‍ഡ്.

സ്വത്ത് സംബന്ധമായ തര്‍ക്കത്തിനൊടുവില്‍ റോസ്മാനെ ഗ്ലെന്‍ ഫോര്‍ഡ് ക്രൂരമായി വധിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സാഹചര്യത്തെളിവുകള്‍ അദ്ദേഹത്തിന് എതിരായതോടെയാണ് വധശിക്ഷ വിധിച്ചത്.

എന്നാല്‍ കേസില്‍ ഈയിടെ ഉയര്‍ന്ന് വന്ന വിവരങ്ങള്‍ ഗ്ലെന്നിന്റെ നിരപരാധിത്വം തെളിയിക്കുന്നുവെന്ന് കണ്ടാണ് ലൂസിയാന ജില്ലാ ജഡ്ജ് റൊമാന ഇമ്മാനുവേല്‍ അദ്ദേഹത്തെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.

26 വര്‍ഷം തൂക്കുകയറിന്റെ നിഴലില്‍ ജയിലഴിക്കുള്ളില്‍ കഴിച്ചുകൂട്ടി. ഒടുവില്‍ വാര്‍ധക്യത്തില്‍ മരണത്തില്‍നിന്ന് ജീവിതത്തിലേക്ക് തുറന്നുവിടുമ്പോള്‍ എല്ലാം നല്ലതായി തോന്നുന്നെന്നായിരുന്നു ഫോര്‍ഡിന്റെ പ്രതികരണം.

അതേസമയം വധശിക്ഷക്ക് വിധിക്കപ്പെട്ട 83 പുരുഷന്മാരും രണ്ടു സ്ത്രീകളും ഇപ്പോഴും ലൂയീസിയാന ജയിലില്‍ കഴിയുന്നുണ്ട്.

Advertisement