എഡിറ്റര്‍
എഡിറ്റര്‍
മണിപ്പൂരില്‍ അഫ്‌സ്പ നിയമം ഒരു വര്‍ഷത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിച്ചു
എഡിറ്റര്‍
Saturday 30th November 2013 4:11pm

AFSPA

ഇംഫാല്‍: സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന വിവാദ നിയമം ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ആക്റ്റിന്റെ കാലാവധി ഒരു വര്‍ഷത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിച്ചു.

ഇന്ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഈ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇറോം ഷര്‍മിള കഴിഞ്ഞ പതിനാല് വര്‍ഷമായി നിരാഹാര സമരം നടത്തുന്നത്.

ഇംഫാല്‍ മുനിസിപ്പല്‍ മേഖലയില്‍ വരുന്ന ഏഴ് നിയമസഭാമണ്ഡലങ്ങള്‍ ഒഴികെ മണിപ്പൂരിലെ എല്ലാ ജില്ലകളിലും നിയമം ബാധകമാണ്. മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. അഫ്‌സ്പ പിന്‍വലിക്കണമെന്ന് നിരന്തരം ആവശ്യമുയരുമ്പോഴാണ് ഈ തീരുമാനം.

രണ്ട് പതിറ്റാണ്ടായി ഈ നിയമം മണിപ്പൂരില്‍ നിലനില്‍ക്കുന്നു. ഓരോ വര്‍ഷവും കാലാവധി നീട്ടുകയാണ് പതിവ്.

മണിപ്പൂരില്‍ നടക്കുന്ന ഏറ്റുമുട്ടലുകളില്‍ ഭൂരിഭാഗവും വ്യാജമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു.

സുരക്ഷാസേനയ്‌ക്കെതിരെയുള്ള 44 ഏറ്റുമുട്ടല്‍ കേസുകള്‍ പരിഗണിച്ച കമ്മീഷന്‍ ഇതില്‍ 20 എണ്ണവും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. 20 എണ്ണം പരിഗണനയ്‌ക്കെടുത്തിട്ടില്ല.

രണ്ടെണ്ണം മാത്രമാണ് യഥാര്‍ത്ഥ ഏറ്റുമുട്ടലാണെന്ന് തെളിഞ്ഞത്.

Advertisement