Categories

മുംബൈ സ്‌ഫോടനം: എ.ടി.എസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചു

afsal-usmaniമുംബൈ: മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ടു തീവ്രവാദ വിരുദ്ധ സ്‌ക്വാഡും(എ.ടി.എസ്) ക്രൈം ബ്രാഞ്ചും കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചു. അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ പ്രതി അഫ്‌സല്‍ ഉസ്മാനിയുടെ സഹോദരന്‍ ഫയസ് ഉസ്മാനിയാണ് മരിച്ചത്.

സബര്‍ബന്‍ ഗോവണ്ടിയിലെ വസതിയില്‍ നിന്ന് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത ഉസ്മാനിയെ ഇന്നലെ വൈകീട്ട് 5.50 ഓടെയാണ് സയണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 1.30 ഓടെയാണ് മരിച്ചത്.

ചോദ്യം ചെയ്യലിനു ശേഷം വീട്ടിലെത്തിയ ഉസ്മാനിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മസ്തിഷ്‌കാഘാതം മൂലമാണ് മരണമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഫയസിനെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്നു വീട്ടുകാര്‍ ആരോപിച്ചു.

എന്നാല്‍ ഉസ്മാനി ഹൈപ്പര്‍ ടെന്‍ഷനിലായിരുന്നുവെന്നും നാല് ദിവസത്തോളമായി ആവശ്യമായ മരുന്നുകള്‍ കഴിച്ചിട്ടില്ലെന്നും മുംബൈ പോലീസ് വക്തമാവ് വ്യക്തമാക്കി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നു ഡി.സി.പി നിസാര്‍ തംബോലി അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.