എഡിറ്റര്‍
എഡിറ്റര്‍
’48 മണുക്കൂറിനുള്ളില്‍ അഫ്‌സല്‍ ഗുരുവിന്റെ ഹരജിയില്‍ വ്യക്തത വരുത്തും’: സുശീല്‍കുമാര്‍ ഷിന്‍ഡെ
എഡിറ്റര്‍
Thursday 22nd November 2012 12:57am

ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍ അഫ്‌സല്‍ ഗുരുവിന്റെ ദയാഹരജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആഭ്യന്തര മന്ത്രിക്ക് തിരിച്ചയച്ചു. അഫ്‌സല്‍ ഗുരുവിന്റേതടക്കം ഏഴ് ദയാഹരജികളാണ് പുനഃപരിശോധനയ്ക്കായി രാഷ്ട്രപതി തിരിച്ചയച്ചത്.

Ads By Google

പുതിയ ആഭ്യന്തര മന്ത്രിസ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്നാണിത്. അടുത്തിടെയാണ് സുശീല്‍ കുമാര്‍ ഷിന്‍ഡെ ആഭ്യന്തര മന്ത്രി സ്ഥാനം ഏറ്റെടുത്തത്. അതിന് മുമ്പ് ചിദംബരമായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി. ആഭ്യന്തരമന്ത്രി മാറിയാല്‍ ദയാഹര്‍ജികള്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കുന്ന പതിവുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

2001ലെ പാര്‍ലമെന്റ് ഭീകരാക്രണക്കേസിലെ മുഖ്യപ്രതി അഫ്‌സല്‍ ഗുരുവിന്റെ ഹര്‍ജി അനിശ്ചിതമായി നീട്ടികൊണ്ടുപോകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നുവരുന്നതിനിടെയാണ് ഷിന്‍ഡെയുടെ പരാമര്‍ശം.

‘അഫ്‌സല്‍ ഗുരുവിന്റെ ഹരജി അനിശ്ചിതകാലമായി നീട്ടികൊണ്ടുപോകില്ല. അടുത്ത 48 മണിക്കൂറിനുള്ളില്‍ അഫ്‌സല്‍ ഗുരുവിന്റെ ഹരജിയില്‍ വ്യക്തത വരുത്തും’ ഷിന്‍ഡെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നേരത്തെ നടപ്പാക്കണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിന് തൊട്ടുപിന്നാലെയാണ് ഷിന്‍ഡെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 2001 ഡിസംബറില്‍ നടന്ന പാര്‍ലമെന്റ് ആക്രമണക്കേസില്‍ 2004ല്‍ സുപ്രീംകോടതി അഫ്‌സല്‍ ഗുരുവിന് വധശിക്ഷ വിധിച്ചിരുന്നു.

ഗുരുവിന്റെ ഭാര്യ നല്‍കിയ ദയാഹരജിയെ തുടര്‍ന്ന് വധശിക്ഷ സ്‌റ്റേ ചെയ്യുകയായിരുന്നു.

Advertisement