എഡിറ്റര്‍
എഡിറ്റര്‍
അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലം സന്ദര്‍ശിക്കാമെന്ന വാഗ്ദാനം ബന്ധുക്കള്‍ തള്ളി
എഡിറ്റര്‍
Wednesday 13th February 2013 9:54am

ന്യൂദല്‍ഹി: തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയ ജെയ്‌ഷെ ഭീകരന്‍ അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലം സന്ദര്‍ശിക്കാമെന്ന കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിങ്ങിന്റെ വാഗ്ദാനം ബന്ധുക്കള്‍ തള്ളി.

Ads By Google

മൃതദേഹം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കശ്മീരിലെ സൊപോറില്‍ കബറടക്കാനായി വിട്ടുതരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അടുത്ത ബന്ധുവായ മുഹമ്മദ് യാസിന്‍ പറഞ്ഞു.

ബന്ധുക്കള്‍ക്ക് വിമാനമാര്‍ഗം ദല്‍ഹിയിലെത്താന്‍ സൗകര്യമൊരുക്കുന്നതും പരിഗണിക്കുമെന്നും മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് പ്രാര്‍ഥന നടത്താനും അവരെ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ആരുടെയും സഹായമില്ലാതെ സ്വന്തം നിലയ്ക്ക് ദല്‍ഹിയിലെത്താമെന്ന് മുഹമ്മദ് യാസിന്‍ പ്രതികരിച്ചു. മൃതദേഹം സൊപോറില്‍ സംസ്‌കരിക്കാനുള്ള അനുവാദമാണ് സര്‍ക്കാര്‍ തരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അഫ്‌സല്‍ഗുരു ജയിലില്‍ ഉപയോഗിച്ച സാധനങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറാമെന്ന് ആഭ്യന്തരസെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

കശ്മീരില്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങളെല്ലാം കഴിഞ്ഞ നാലുദിവസങ്ങളായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രാദേശികവാര്‍ത്താചാനലുകളുടെ സംപ്രേഷണവും നിലച്ചു. പത്രങ്ങളും ആനുകാലികപ്രസിദ്ധീകരണങ്ങളും പുറത്തിറങ്ങുന്നില്ല.

Advertisement