എഡിറ്റര്‍
എഡിറ്റര്‍
അഫ്‌സല്‍ ഗുരുവിന്റെ അവസാനത്തെ കത്ത്
എഡിറ്റര്‍
Monday 18th February 2013 9:06am

ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണകേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ അവസാനത്തെ കത്ത് കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചു. തൂക്കുമരത്തിലേക്ക് കൊണ്ടുപോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് അദ്ദേഹം  കത്ത് എഴുതിയത്.

Ads By Google

കത്തില്‍ മുഴുനീളെ ഉണ്ടായിരുന്നത് ആത്മാഭിമാനമായിരുന്നു. ഈ മാസം 9ാം തിയ്യതി 6.25ന് എഴുതിയ  കത്ത് കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചത്

തീഹാര്‍ ജയില്‍ സൂപ്രണ്ടിന്റെ കുറിപ്പോടെഎഴുതിയ കത്ത് സ്പീഡ് പോസ്റ്റ് വഴിയാണ് അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ തബസ്സുവിന് ലഭിച്ചത്.

അഫ്‌സല്‍ ഗുരു കുടുംബാംഗങ്ങള്‍ക്കെഴുതിയ കത്തിന്റ പരിഭാഷ

‘ബഹുമാന്യരായ കുടുംബാംഗങ്ങളേ, മുസ്‌ലീം വിശ്വാസികളേ,

അസ്സലാമു അലൈക്കും

എന്നെ ഈ നിലയിലേക്ക് ഉയര്‍ത്തിയ അല്ലാഹുവിന് ഒരായിരം നന്ദി. വിശ്വാസം മുറുകെ പിടിക്കുന്ന വിശ്വാസികളായ മുഴുവന്‍ ആള്‍ക്കാരെയും ഞാന്‍ അഭിനന്ദിക്കുന്നു. നമ്മളെല്ലാവരും സത്യത്തിന്റേയും ധര്‍മ്മത്തിന്റേയും  ഭാഗത്താണ് അതുകൊണ്ട് തന്നെ എല്ലാവരുടേയും അന്ത്യം ശരിയുടേയും സത്യത്തിന്റേയും പാതയിലായിരിക്കട്ടെ.

എന്റെ കുടുംബാംഗങ്ങളോട് ഒരപേക്ഷയേയുള്ളു, എന്റെ  മരണത്തെയോര്‍ത്ത് നഷ്ടബോധമോ പശ്ചാത്താപമോ പാടില്ല.

ഞാന്‍ നേടിയ ഉയരങ്ങളോര്‍ത്ത് നിങ്ങള്‍ അഭിമാനിക്കണം.അതിനെ മാനിക്കണം.

സര്‍വ്വശക്തനായ അല്ലാഹു നിങ്ങളുടെ സഹായത്തിനും രക്ഷയ്ക്കും ഉണ്ടാകും

ഞാന്‍ അല്ലാഹുവിന്റ സംരക്ഷണത്തിലേക്ക്  പോകുന്നു.

Advertisement