ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെ വിമര്‍ശിച്ച് ആംനസ്റ്റി ഇന്റര്‍നാഷണന്‍ രംഗത്തെത്തി. അഫ്‌സലിന്റെ വിചാരണ നീതി യുക്തമായിരുന്നോ എന്നത് സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് ആംനസ്റ്റിയുടെ ഇന്ത്യയിലെ പ്രതിനിധി ശശികുമാര്‍ വേലാത്ത് പറഞ്ഞു.

Ads By Google

Subscribe Us:

ദയാഹരജി തള്ളിയതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴും വളരെ രഹസ്യമായി വധിശിക്ഷ നടപ്പാക്കുന്ന പ്രവണതയാണ് ഇന്ത്യയില്‍ അഫ്‌സല്‍ ഗുരുവിന്റേയും അജ്മല്‍ കസബിന്റേയും കാര്യത്തില്‍ ഉണ്ടായത്. ഇത് അസഹ്യമാണെന്ന് ശശികുമാര്‍ തുറന്നടിച്ചു. വധശിക്ഷയ്‌ക്കെതിരെ ലോകം മുഴുവന്‍ ചിന്തിക്കുമ്പോള്‍ ഇന്ത്യ ഇത്തരം ക്രൂരമായ ശിക്ഷാമുറകള്‍ സ്വീകരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ വധശിക്ഷ നിര്‍ത്തലാക്കുന്ന കാര്യം ഗൗരവപൂര്‍വം പരിഗണിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഇന്ത്യയോട് ആവശ്യപ്പെട്ടു. പാര്‍ലമെന്റ് ആക്രമണ കേസില്‍ പ്രതിയായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ പശ്ചാത്തലത്തിലാണ് യു എന്നിന് കീഴിലുള്ള മനുഷ്യാവകാശ സംഘടന ഈ ആവശ്യം ആവര്‍ത്തിച്ചിരിക്കുന്നത്.

അഫ്‌സല്‍ ഗുരുവിനെ ഇപ്പോള്‍ തൂക്കിലേറ്റിയതിന്റെ കാരണമെന്തെന്ന് ചോദിക്കേണ്ടിരിക്കുന്നു. കടുത്ത കുറ്റങ്ങള്‍ ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കേണ്ടെന്ന് ആരും പറയില്ല. പക്ഷേ വധശിക്ഷ നിഷ്ഠൂരമാണ്. അത് അപരിഹാര്യമായ തെറ്റുമാണ്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ദക്ഷിണേന്ത്യന്‍ ഡരക്ടര്‍ മീനാക്ഷി ഗാാംഗുലി പറഞ്ഞ.

ഒരു സാഹചര്യത്തിലും വധശിക്ഷയെ ന്യായീകരിക്കാനാവില്ല. പൊതുബോധത്തെ തൃപ്തിപ്പെടുത്താനായി വധശിക്ഷകള്‍ നടപ്പാക്കുന്നത് അങ്ങേയറ്റം വേദാനാജനകമാണ്. ഇന്ത്യ ഈ പ്രവണത അവസാനിപ്പിക്കണം. അജ്മല്‍ കസബിനെ തൂക്കിലേറ്റി മൂന്ന് മാസം തികയുമ്പോഴാണ് അഫ്‌സല്‍ ഗുരുവലിന്റേയും ശിക്ഷ നടപ്പാക്കിയിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്ന് മീനാക്ഷി ഗാംഗുലി പറഞ്ഞു.

വധിശിക്ഷ നിര്‍ത്താലാക്കുന്നതിന്റെ ആദ്യ പടിയായി തൂക്കിലേറ്റലുകള്‍ക്ക് ഇന്ത്യ അനൗപചാരിക മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ചില രാഷ്ട്രീയ കാരണങ്ങളാല്‍ അതില്‍ നിന്ന് പിറകോട്ട് പോയിരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവവികാസങങള്‍ സൂചിപ്പിക്കുന്നതെന്ന് എച്ച് ആര്‍ ഡബ്‌ള്യൂ വിലയിരുത്തുന്നു.