ലണ്ടന്‍: പാക്കിസ്താനെതിരായ ആദ്യടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് 150 റണ്‍സിന്റെ ജയം. ആദ്യഇന്നിംഗ്‌സില്‍ 148 റണ്‍സിന് പുറത്തായ പാക്കിസ്താന് രണ്ടാം ഇന്നിംഗ്‌സില്‍ 289 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആസ്‌ട്രേലിയയുടെ സൈമണ്‍ കാറ്റിച്ചും പാക്കിസതാന്റെ സല്‍മാന്‍ ബട്ടും കളിയിലെ താരങ്ങളായി തിരഞ്ഞെടുത്തു.

അതിനിടെ കംഗാരുക്കള്‍ക്കെതിരായ തോല്‍വിക്ക ശേഷം പാക് ക്യാപ്റ്റന്‍ ഷഹീദ് അഫ്രീദി ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെയില്‍ അഫ്രീദി കളിച്ച ആദ്യ ടെസ്റ്റായിരുന്നു ആസ്‌ട്രേലിയക്കെതിരായി നടന്നത്. വൈസ് ക്യാപ്റ്റനായ സല്‍മാന്‍ ബട്ട് പാക് ടീമിന്റെ ക്യാപ്റ്റനായെക്കും എന്ന് സൂചനയുണ്ട്.