ഇസ്‌ലാമാബാദ്: ഇന്ത്യയെ വെറുക്കുന്നത് അവസാനിപ്പിക്കണമെന്ന് പാക് ജനതയോട് ക്രിക്കറ്റ് ക്യാപറ്റന്‍ ഷാഹിദ് അഫ്രീദി അപേക്ഷിച്ചു. ഇന്ത്യയിലെ ജനങ്ങളോടും ക്രിക്കറ്റിനോടുമുള്ള വെറുപ്പ് ഉപേക്ഷിക്കണമെന്ന് ഇന്ത്യക്കാരെ വെറുപ്പോടെ നോക്കിക്കാണുന്ന പാക്ക്സ്ഥാനികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സിനിമകളും, ടി.വി സീരിയലുകളും, സംഗീതവും, സംസ്‌കാരവും പിന്തുടണം. എങ്കില്‍ മാത്രമേ ഇന്ത്യയോടും ഇന്ത്യന്‍ സംസ്‌കാരത്തോടുമുള്ള വെറുപ്പ് അകറ്റാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ-പാക് സെമി ഫൈനലിനുശേഷം പാക്കിസ്ഥാനിലെത്തിയ അഫ്രീദി മാധ്യമങ്ങളുടെ മുമ്പാകെയാണ് ഇക്കാര്യം പറഞ്ഞത്.