കറാച്ചി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലേക്ക് ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി തിരിച്ചെത്തുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ മുന്‍ നായകന്‍ അഫ്രിദിയേയും സെലക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടുത്തി.

Ads By Google

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് അഫ്രിദിയെ അടുത്തിടെ ഒഴിവാക്കിയിരുന്നു. എന്നാല്‍ അഫ്രീദി ഫോമിലാണെന്നും അദ്ദേഹത്തിന്റെ സേവനം ടീമിന് മുതല്‍ക്കൂട്ടാകുമെന്നും സിലക്ഷന്‍ കമ്മിറ്റി അറിയിച്ചു.

ടീമിലേക്ക് തിരിച്ചെത്താനായതില്‍ സന്തോഷിക്കുന്നെന്നും താന്‍ മികച്ച ഫോമിലാണെന്നും അഫ്രീദി പ്രതികരിച്ചു. കഠിനമായി പരിശീലനം നടത്തുന്നുണ്ട്. ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ എന്റെ കഴിവ് തെളിയിക്കേണ്ട അവസരമാണ് വന്നിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ടീമിന് വിജയം അനിവാര്യമാണ്. അതിനാല്‍ തന്നെ ടീമംഗങ്ങള്‍ കഠിന പരിശീലനത്തിലാണെന്നും അഫ്രീദി വ്യക്തമാക്കി.